
ദില്ലി: രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ 15968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 456183 ആയി ഉയര്‍ന്നു. 15413 ആണ് ഇതിന് മുൻപ് രേഖപ്പെടുത്തിയ ഉയർന്ന കണക്ക്. 24 മണിക്കൂറിനിടെ 465 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ, കൊവിഡ് മരണം 14,476 ആയി. 258685 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്. രോഗമുക്തി നിരക്ക് 56.70 ആയി.
ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ അൻപത്തിയൊമ്പത് ശതമാനവും ദില്ലി, മുംബൈ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ്. ഇതിനിടെ, കൊവിഡ് പരിശോധനകൾ വ്യാപകമാക്കാൻ ഐസിഎംആർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. രോഗലക്ഷണങ്ങളുള്ള എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് ഐസിഎംആർ നിര്‍ദ്ദേശിക്കുന്നത്. റാപ്പിഡ് ആന്‍റിജെൻ പരിശോധന ഉൾപ്പെടെയുള്ള ടെസ്റ്റിംഗ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പരിശോധകൾ കൂട്ടാനാണ് നിർദ്ദേശം. ഇതുവരെ 73 ലക്ഷത്തിലധികം പരിശോധനകൾ നടത്തിയെന്ന് ഐസിഎംആർ അറിയിച്ചു.
അതേസമയം, ദില്ലിയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന രേഖപ്പെടുത്തി. ഇന്നലെ 3947 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 66,602 ആയി ഉയർന്നു. 68 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ദില്ലിയിൽ മരിച്ചവരുടെ എണ്ണം 2301 ആയി. നിലവിൽ 24,988 പേർക്കാണ് രോഗമുള്ളത്. അതേസമയം ദില്ലിയിൽ ആയിരം കിടക്കകളുള്ള പുതിയ കൊവിഡ് ആശുപത്രികൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പത്ത് ദിവസത്തിനുള്ളിൽ ആശുപത്രി പ്രവർത്തനം തുടങ്ങും. കരസേനക്കാണ് ആശുപത്രിയുടെ നടത്തിപ്പ് ചുമതല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam