പ്രതീക്ഷയില്ല, തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി

Published : Jun 24, 2020, 06:38 AM IST
പ്രതീക്ഷയില്ല, തുടര്‍ച്ചയായ പതിനെട്ടാം ദിവസവും രാജ്യത്ത് ഇന്ധന വില കൂടി

Synopsis

കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 75 രൂപ 72 പൈസയാണ്. 18 ദിവസത്തിൽ ഡീസലിന് 9 രൂപ 92 പൈസ കൂടിയിട്ടുണ്ട്.

ദില്ലി: രാജ്യത്ത് ഡീസൽ വില മാത്രം ഇന്ന് കൂട്ടി. തുടർച്ചയായ പതിനെട്ടാം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. ഡീസൽ ലിറ്ററിന് 45 പൈസയാണ് കൂട്ടിയത്. പെട്രോൾ വിലയിൽ ഇന്ന് മാറ്റമില്ല. കൊച്ചിയിൽ ഇന്നത്തെ ഡീസൽ വില 75 രൂപ 72 പൈസയാണ്. 18 ദിവസങ്ങള്‍ കൊണ്ട് ഡീസലിന് 9 രൂപ 92 പൈസ കൂടിയിട്ടുണ്ട്.

ജൂൺ ഏഴ് മുതലാണ് ഇന്ധന വില ഉയരാൻ തുടങ്ങിയത്. രാജ്യത്തെ ഇന്ധന വില ഇപ്പോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. 19 മാസം മുൻപ് അന്താരാഷ്‌ട്ര വിപണിയിൽ ബാരലിന് 90 ഡോളറായിരുന്നു നിരക്കെങ്കിൽ നിലവിൽ ബ്രെൻറ് ക്രൂഡിന് ബാരലിന് 45 ഡോളറിൽ താഴെയാണ് വില. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഈ കാലയളവിൽ ഉണ്ടായ വ്യത്യാസം ഏകദേശം അഞ്ച് രൂപയാണ്.

കേന്ദ്ര സർക്കാരും ചില സംസ്ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ വർധനവും രാജ്യത്തെ പെ‌ട്രോളിയം കമ്പനികൾ നഷ്‌ടം നികത്തൽ എന്ന പേരിൽ ഉയർത്തുന്ന വിൽപ്പന വിലയുമാണ് രാജ്യത്തെ ഇന്ധന വില ഉയരാനുളള പ്രധാന കാരണങ്ങൾ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക'
ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഇതുവരെ 170 കസ്റ്റഡി മരണങ്ങൾ