കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ മുപ്പതിനായിരത്തിന് താഴെ

By Web TeamFirst Published Dec 11, 2020, 10:42 AM IST
Highlights

ഇന്നലെ കൊവിഡ് ബാധിച്ച് 414 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,42,186 ആയി. നിലവില്‍ 3,63,749  പേരാണ് ചികിത്സയിലുള്ളത്. 92,90,834 പേര്‍ക്ക് രോഗമുക്തി നേടാനായി. 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തിൽ താഴെ മാത്രം. 29,398 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 97,96,770 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. നിലവിൽ 3,63,749 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്.

കൊവിഡ് ബാധിച്ച് 414 പേർ ഇന്നലെ മരിച്ചു. ഇതോടെ, ആകെ കൊവിഡ് മരണം 1,42,186 ആയി. ഇന്നലെ 37,528 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു. ഇതുവരെ 92,90,834 പേർക്കാണ് രോഗമുക്തി നേടാനായത്. സിംഗു അതിര്‍ത്തിയില്‍ സുരക്ഷ ജോലിയിലുള്ള രണ്ട് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലി പൊലീസിലെ ഡിസിപി, അഡീ. ഡിസിപി എന്നിവർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.

With 29,398 new infections, India's total cases rise to 97,96,770.

With 414 new deaths, toll mounts to 1,42,186 .Total active cases at 3,63,749

Total discharged cases at 92,90,834 with 37,528 new discharges in the last 24 hours pic.twitter.com/GEQpc3AkSv

— ANI (@ANI)
click me!