മധുവിധു കഴിയും മുമ്പേ കർണാടകയിൽ കോൺ​ഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം; കത്ത് വ്യാജമെന്ന് സിദ്ധരാമയ്യ  

Published : Aug 09, 2023, 11:57 AM ISTUpdated : Aug 09, 2023, 12:01 PM IST
മധുവിധു കഴിയും മുമ്പേ കർണാടകയിൽ കോൺ​ഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം; കത്ത് വ്യാജമെന്ന് സിദ്ധരാമയ്യ   

Synopsis

കൃഷിമന്ത്രി കൈക്കൂലി ആവശ്യപ്പെട്ടെന്നും തങ്ങൾക്കും ജീവനക്കാർക്കും മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ആരോപിച്ച് മാണ്ഡ്യ ജില്ലയിലെ ഏഴ് അസിസ്റ്റന്റ് കൃഷി ഡയറക്ടർമാർ ഗവർണർ താവർചന്ദ് ഗെലോട്ടിന് പരാതി അയച്ചിരുന്നു.

ബെം​ഗളൂരു: അധികാരത്തിലേറി അധിക നാൾ പിന്നിടും മുമ്പ് കർണാടകയിലെ കോൺ​ഗ്രസ് സർക്കാറിനെതിരെയും അഴിമതി ആരോപണം. കൃഷിമന്ത്രി എൻ ചലുവരയ്യസ്വാമി ആറുലക്ഷം മുതൽ എട്ടുലക്ഷം രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് മാണ്ഡ്യ ജില്ലയിലെ അസിസ്റ്റന്റ് അഗ്രികൾച്ചർ ഡയറക്ടർമാർ ഉന്നയിച്ച ആരോപമാണ് കോൺ​ഗ്രസിനെയും സർക്കാറിനെയും പ്രതിസന്ധിയിലാക്കിയത്. ആരോപണത്തിന് പിന്നാലെ കത്ത് വിവാ​ദം അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സിഐഡി വിഭാ​ഗത്തോട് ഉത്തരവിട്ടു. കൃഷി മന്ത്രി ചെലുവരായസ്വാമിക്കെതിരെയാണ് ആരോപണമുയർന്നത്. 

കൃഷിമന്ത്രി കൈക്കൂലി ആവശ്യപ്പെട്ടെന്നും തങ്ങൾക്കും ജീവനക്കാർക്കും മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും ആരോപിച്ച് മാണ്ഡ്യ ജില്ലയിലെ ഏഴ് അസിസ്റ്റന്റ് കൃഷി ഡയറക്ടർമാർ ഗവർണർ താവർചന്ദ് ഗെലോട്ടിന് പരാതി അയച്ചിരുന്നു. പരാതിക്ക് പിന്നാലെ, വിഷയം പരിശോധിച്ച് നടപടിയെടുക്കാൻ ഗവർണർ ചീഫ് സെക്രട്ടറി വന്ദിത ശർമയ്ക്ക് നിർദേശം നൽകി. അതേസമയം, കത്ത് വ്യാജമാണെന്നും സർക്കാറിനെ അപകീർത്തിപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ഗവർണർ എഴുതിയ പരാതിയോ കത്തോ ഇല്ലെന്നും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചരിച്ച കത്ത് സർക്കാരിന് അപകീർത്തി വരുത്താൻ സൃഷ്ടിച്ചതാണെന്നുമാണ് സിദ്ധരാമയ്യയുടെ നിലപാട്. ബിജെ.പി നേതാക്കളോ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയോ ആയിരിക്കും കത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. 

Read More.... 'പൊലീസ് കസ്റ്റഡിയിലെടുത്തു, വീട്ടുതടങ്കലിലാക്കി'; ആരോപണവുമായി തുഷാർ ​ഗാന്ധിയും ടീസ്റ്റയും

കത്തിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകി. കൃഷി ജോയിന്റ് ഡയറക്ടറും ഇത് വ്യാജമാണെന്ന് അറിയിച്ച് പൊലീസിൽ പരാതിപ്പെട്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി ജെഡി (എസ്) നേതാവ് കുമാരസ്വാമി രം​ഗത്തെത്തി.  കൃഷി മന്ത്രിക്കെതിരായ അഴിമതി ആരോപണങ്ങളെ ന്യായീകരിച്ചതിന് സിദ്ധരാമയ്യയെ കുറ്റപ്പെടുത്തി കുമാരസ്വാമി രം​ഗത്തെത്തി. മന്ത്രിമാരുടെ നാണംകെട്ട പ്രവൃത്തികളെ ന്യായീകരിക്കുന്ന നാണംകെട്ട മുഖ്യമന്ത്രിയായി സി​ദ്ധരാമയ്യ മാറി. മന്ത്രിയുടെ കൊള്ളയെ ന്യായീകരിക്കുന്ന പ്രവണത വെറുപ്പുളവാക്കുന്നതാണെന്നും  കുമാരസ്വാമി ട്വീറ്റ് ചെയ്തു. 

Asianet News Live

PREV
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ