ഉറങ്ങിക്കിടന്ന ദമ്പതികളെ കോടാലികൊണ്ട് വെട്ടിക്കൊന്ന് വീട്ടുജോലിക്കാരൻ, കൊലപാതകം ഭക്ഷണത്തിന്റെ പേരിൽ

Published : Sep 07, 2022, 03:09 PM ISTUpdated : Sep 07, 2022, 03:13 PM IST
ഉറങ്ങിക്കിടന്ന ദമ്പതികളെ കോടാലികൊണ്ട് വെട്ടിക്കൊന്ന് വീട്ടുജോലിക്കാരൻ, കൊലപാതകം ഭക്ഷണത്തിന്റെ പേരിൽ

Synopsis

ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ദമ്പതികളുടെ മകനാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

ഗുംല, ജാർഖണ്ഡ് : ഝാർഖണ്ഡിലെ ഗുംല ജില്ലയിൽ ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കിനെ തുടർന്ന് വീട്ടുജോലിക്കാരൻ ദമ്പതികളെ ഉറക്കത്തിൽ കൊലപ്പെടുത്തി. ഇയാൾ മകളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ജില്ലയിലെ മജ്‌ഗാവ് ജാംതോലി ഗ്രാമത്തിൽ ആണ് സംഭവം. ആക്രമണത്തിനിടെ ഓടി രക്ഷപ്പെട്ട ദമ്പതികളുടെ മകനാണ് സംഭവം മറ്റുള്ളവരെ അറിയിച്ചത്. സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടികൂടി. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. 

റിച്ചാർഡ്, മെലാനി മിൻസ് ദമ്പതികളെ കോടാലികൊണ്ടാണ് 40 കാരനായ പ്രതി ആക്രമിച്ചത്. ദമ്പതികളുടെ മകൾ തെരേസ റാഞ്ചിയിലെ ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുകയാണ്. ഏതാനും ദിവസം മുമ്പ് ഭക്ഷണത്തെ ചൊല്ലി റിച്ചാർഡ് മിൻസുമായി പ്രതി വഴക്കുണ്ടാക്കിയിരുന്നു.

ഇതോടെ ഇയാൾ കുടുംബത്തെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി സത്യേന്ദ്ര ലക്ര പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മദ്യപിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തതായും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം നടക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആളില്ലാത്ത വീട്ടിൽ നിസ്കാരം, ബറേലിയിൽ 12 പേർ കസ്റ്റഡിയിൽ, അനുമതിയില്ലാത്ത മതപരമായ കൂട്ടായ്മയെന്ന് പൊലീസ്
ദില്ലിയിൽ നിന്ന് പറന്നുയർന്ന ഇൻ്റിഗോ വിമാനത്തിലെ ശുചിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ കടലാസിൽ ബോംബ് ഭീഷണി; വിമാനം തിരിച്ചിറക്കി