
ദില്ലി: ദില്ലി കലാപക്കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി കോടതി. കേസിൽ പ്രതിയായ ആളെ വെറുതെ വിട്ടാണ് വിമർശനം. കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്ന് കോടതി പറഞ്ഞു. കർക്കദ്ദൂമ കോടതിയുടേതാണ് നടപടി. സാക്ഷി മൊഴി തെറ്റായി എടുത്തതാണ്. നൂർ മുഹമ്മദ് എന്നയാളെയാണ് വെറുതെ വിട്ടത്.
ദില്ലി കലാപവുമായി ബന്ധപ്പെട്ട ഒരു കേസിൽ വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ വെറുതെ വിട്ടിരുന്നു. ചാന്ദ്ബാഗിലെ കല്ലേറ് കേസിലാണ് വെറുതെ വിട്ടത്. മറ്റൊരു വിദ്യാർത്ഥി നേതാവ് ഖാലിദ് സൈഫിയെയും ദില്ലി കർക്കദ്ദൂമ കോടതി ഈ കേസിൽ വെറുതെ വിട്ടുണ്ട്. ഇരുവർക്കുമെതിരെ തെളിവില്ലെന്ന് കാട്ടിയാണ് കോടതി വെറുതെ വിട്ടത്. അതേസമയം ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതിയായ ഖാലിദിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
2020 ഫെബ്രുവരി 24 ന് മെയിൻ കരവാൽ നഗർ റോഡിൽ കലാപകാരികളായ ജനക്കൂട്ടം കല്ലെറിഞ്ഞുവെന്നും സമീപത്തെ പാർക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ട നിരവധി വാഹനങ്ങൾക്ക് തീയിട്ടുവെന്നും കോൺസ്റ്റബിൾ സംഗ്രാം സിംഗ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരിൽ അഞ്ച് പേര്‍ക്കെതിരെ ദില്ലി പൊലീസ് ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. കേസിൽ പ്രതി ചേര്‍ത്താൽ ഒരു വർഷം വരെ തടങ്കലിൽ വയ്ക്കാൻ അനുവദിക്കുന്ന കർശന നിയമമാണ് ദേശീയ സുരക്ഷാ നിയമം. മുഖ്യപ്രതി അൻസാർ,സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദിൽഷാദ്, അഹിർ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദില്ലി പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടിരുന്നു. ഇതേവരെ 25 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവരിൽ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ദില്ലി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വെറുതെ വിട്ടു
ദില്ലി സംഘർഷം : കേസിൽ അറസ്റ്റിലായ 5 പേർക്കെതിരെ ദേശീയ സുരക്ഷ നിയമം ചുമത്തി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam