അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി ദുരൈമുരുകന് തുടർച്ചയായി തിരിച്ചടി

Published : Apr 24, 2025, 04:32 PM ISTUpdated : Apr 24, 2025, 04:36 PM IST
അനധികൃത സ്വത്ത് സമ്പാദന കേസ്; മന്ത്രി ദുരൈമുരുകന് തുടർച്ചയായി തിരിച്ചടി

Synopsis

2007 നും 2009 നും ഇടയിൽ 1.40 കോടിയുടെ സ്വത്ത്‌ അനധികൃതമായി സമ്പാദിച്ചെന്നാണ് രണ്ടാമത്തെ കേസ്.

ചെന്നെെ: തമിഴ്നാട് മന്ത്രി ദുരൈമുരുകൻ സ്വത്ത് സമ്പാദനക്കേസിൽ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. ദുരൈമുരുകനേയും ഭാര്യയേയും വെറുതെ വിട്ട വെല്ലൂർ കോടതിവിധിയാണ് ഇപ്പോൾ ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദുരൈമുരുകൻ നേരിട്ടിരുന്നത് ഇന്നലെയും ഇന്നുമായി രണ്ട് കേസിലും മന്ത്രി തിരിച്ചടി നേരിട്ടിരിക്കുകയാണ്.

 3.92 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ഇന്നലെയാണ് മന്ത്രി ദുരൈമുരുകനെതിരെ കോടതി ഉത്തരവ് ഉണ്ടായത്. 1996 നും 2001 നും ഇടയിൽ കരുണാനിധി മന്ത്രി സഭയിൽ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ ദുരൈമുരുകനേയും കുടുംബാം​ഗങ്ങളെയും വെറുതേവിട്ടിരുന്നു. ആ വിധിയാണ് ഇന്നലെ ഹൈക്കോടതി റദ്ദാക്കിയത്.

Read More:ക്രൂരം! പീഡിപ്പിച്ചത് സ്വന്തം മകളെ, പ്രതിക്ക് 17 വർഷം കഠിന തടവ് വിധിച്ച് കോടതി

2007 നും 2009 നും ഇടയിൽ 1.40 കോടിയുടെ സ്വത്ത്‌ അനധികൃതമായി സമ്പാദിച്ചെന്നാണ് രണ്ടാമത്തെ കേസ്. കേസിൽ വെല്ലൂർ കോടതി മന്ത്രിയേയും ഭാര്യയേയും വെറുതേ വിട്ടിരുന്നു. എന്നാൽ  2013 ൽ വിജിലൻസ് ഈ കേസിൽ അപ്പീൽ നൽകുകയായിരുന്നു. ആറ് മാസത്തിനകം കേസിൽനടപടികൾ പൂർത്തിയാക്കാനാണ് നിലവിലെ കോടതി നിർദേശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ