ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം: കർണാടക മന്ത്രി പ്രിയങ്ക് ​ഖാർ​ഗെയ്ക്കും കോൺ​ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതിയുടെ സമൻസ്

Published : Jun 28, 2026, 01:37 PM IST
priyank kharge mohammed nalapad rss case

Synopsis

രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്)ത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എ. തേജസ് എന്നയാളാണ് കോടതിയെ സമീപിച്ചിരുന്നത്. കർണാടകയിലെ കോൺ​ഗ്രസ് മന്ത്രിമാരായ പ്രിയങ്ക് ഖാർ​ഗെ, ദിനേശ് ​ഗുണ്ടുറാവു എന്നിവരേയും കോൺ​ഗ്രസ്എ നേതാവായ മുഹമ്മദ് നാലപ്പാടിനെയുമാണ് പരാതിയിൽ പ്രതിചേർത്തിരുന്നത്.

ബെം​ഗളൂരു: ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കർണാടകയിലെ മന്ത്രി പ്രിയങ്ക് ഖാർ​ഗെയ്ക്കും കോൺ​ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതിയുടെ സമൻസ്. ബെം​ഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്-42 ആണ് ഇരുവർക്കുമെതിരേ സമൻസ് പുറപ്പെടുവിച്ചത്. പരാതിയിൽ ഇരുവർക്കുമെതിരേ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച കോടതി, ജൂലായ് 21-ന് ഇരുവരും കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.

രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്)ത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എ. തേജസ് എന്നയാളാണ് കോടതിയെ സമീപിച്ചിരുന്നത്. കർണാടകയിലെ കോൺ​ഗ്രസ് മന്ത്രിമാരായ പ്രിയങ്ക് ഖാർ​ഗെ, ദിനേശ് ​ഗുണ്ടുറാവു എന്നിവരേയും കോൺ​ഗ്രസ് നേതാവായ മുഹമ്മദ് നാലപ്പാടിനെയുമാണ് പരാതിയിൽ പ്രതിചേർത്തിരുന്നത്. എന്നാൽ, രണ്ടാംപ്രതിയായ മന്ത്രി ദിനേശ് ​ഗുണ്ടുറാവുവിനെ കോടതി നടപടികളിൽനിന്ന് ഒഴിവാക്കി. തുടർന്നാണ് പ്രിയങ്ക് ​ഖാർ​ഗെയെ ഒന്നാംപ്രതിയാക്കിയും മുഹമ്മദ് നാലപ്പാടിനെ മൂന്നാംപ്രതിയാക്കിയും ക്രിമിനൽ കേസ് രജിസ്റ്റർചെയ്യാൻ കോടതി നിർദേശിച്ചത്. തുടർന്ന് ഇരുവർക്കുമെതിരേ സമൻസും പുറപ്പെടുവിച്ചു. കേസ് ഇനി ജൂലായ് 21-ന് കോടതി പരി​ഗണിക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വർഷകാല സമ്മേളനത്തിന് സമാപനം; ലോക്സഭയിൽ വന്ദേമാതര ആലാപനം മാത്രം, സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
ശിരോമണി അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം; അക്രമി വാൾ വീശിയത് ഗുരുദ്വാരയിൽ എത്തിയപ്പോൾ