
മുംബൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ രാഹുൽ ഗാന്ധി ഇന്ന് മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ കോടതിയിൽ ഹാജരാകും. മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്ന പ്രസ്താവനയിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസുള്ളത്. ആർഎസ്എസ് പ്രവർത്തകനായ ധ്രുതിമാൻ ജോഷിയാണ് 2017ൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.