ഭാരത് ബയോടെക് കോവാക്സീന്‍ നേരിട്ട്‍ വിതരണം ആദ്യഘട്ടത്തില്‍ 14 സംസ്ഥാനങ്ങള്‍ക്ക്, പട്ടികയില്‍ കേരളമില്ല

By Web TeamFirst Published May 9, 2021, 6:56 PM IST
Highlights

അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു. 
 

ദില്ലി: ഭാരത്കോ ബയോടെക് കോവാക്സിൻ നേരിട്ട് നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളമില്ല. 25 ലക്ഷം ഡോസ് വാക്സീനാണ് കേരളം ആവശ്യപ്പെട്ടത്. ഭാരത് ബയോടെക്കുമായി ചര്‍ച്ച തുടരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെയ് ആദ്യം മുതൽ നേരിട്ട് വാക്സീൻ നൽകിവരുന്ന  സംസ്ഥാനങ്ങളുടെ പട്ടികയിൽ ദക്ഷിണേന്ത്യയിൽ നിന്നും ആന്ധ്രയും , തെലങ്കാനയും തമിഴ്നാടുമാണുള്ളത്.

കൂടാതെ മഹാരാഷ്ട്രയും, ദില്ലിയും ഗുജറാത്തുമടക്കം ആകെ 14 സംസ്ഥാനങ്ങൾക്കാണ് ഭാരത് ബയോടെക് നേരിട്ട് വാക്സീൻ നൽകുക. ഈ സംസ്ഥാനങ്ങളുടെ പട്ടിക ഇന്ന് പ്രഖ്യാപിച്ചു. അതേസമയം മറ്റു സംസ്ഥാനങ്ങളുടെ ആവശ്യം ലഭ്യതയനുസരിച്ചു പരിഗണിക്കുമെന്നും ഭാരത് ബയോടെക് അറിയിച്ചു. 
 

click me!