കൊവിഡ് 19 വാക്സീനായ കൊവാക്സീൻ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

Published : May 16, 2024, 11:23 PM IST
കൊവിഡ് 19 വാക്സീനായ കൊവാക്സീൻ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം

Synopsis

വാക്സീൻ സ്വീകരിച്ചവർക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തിൽ പറയുന്നു

ദില്ലി:  കൊവാക്സിൻ സ്വീകരിച്ചവർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 926 പേരിൽ നടത്തിയ ഒരു വർഷം നീണ്ട പഠനത്തിൽ പകുതി പേർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായി കണ്ടെത്തി. 

'സ്പ്രിം​ഗർ നേച്ചർ' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വാക്സീൻ സ്വീകരിച്ചവർക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തിൽ പറയുന്നു. ഡോ ശങ്ക ശുഭ്ര ചക്രബർത്തിയുടെ നേതൃത്ത്വത്തിൽ 2022 ജനുവരി മുതൽ 2023 ആ​ഗസ്റ്റ് വരെയാണ് പഠനം നടത്തിയത്. 

ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണ് കൊവാക്സിൻ നിർമ്മിച്ച് വിതരണം ചെയ്തത്. നേരത്തെ വിദേശത്ത് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്കും കാര്യമായി ആരോ​ഗ്യപ്രശ്നങ്ങളുണ്ടായതായി പരാതി ഉയർന്നിരുന്നു.

Also Read:- വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖർഗെയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി കോൺഗ്രസ്
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത