വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു

Published : May 16, 2024, 10:02 PM IST
വെള്ളം സംഭരിക്കുന്ന ടാങ്കില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികള്‍ മുങ്ങിമരിച്ചു

Synopsis

ഒരു കുട്ടി മുങ്ങിപ്പോയതോടെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് കുട്ടികളും അപകടത്തിൽ പെടുകയായിരുന്നു

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ നാല് കുട്ടികള്‍ മുങ്ങി മരിച്ചു.  ആളൂർ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. 

ജീവൻ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികൾ ആണ് മരിച്ചത്. നാല് പേരും ആളൂർ സ്വദേശികളാണ്. ഗ്രാമത്തിൽ വെള്ളം സംഭരിക്കുന്ന വലിയ ടാങ്കിൽ ഉച്ചയോടെ കുളിക്കാൻ പോയതായിരുന്നു കുട്ടികൾ.

ഒരു കുട്ടി മുങ്ങിപ്പോയതോടെ രക്ഷിക്കാൻ ശ്രമിച്ച മറ്റ് കുട്ടികളും അപകടത്തിൽ പെടുകയായിരുന്നു.

Also Read:- 'അമ്മയെ കൊന്നതാണ്'; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പനി ബാധിച്ച് മരിച്ച ഉമൈബയുടെ മകൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല