തമിഴ്നാട് മുഴുവൻ കൊവിഡ് സാധ്യതാമേഖല: തമിഴ്നാട്ടിൽ ഇനിയും കണ്ടെത്താനുള്ളത് 2500 പേരെ

By Web TeamFirst Published Apr 3, 2020, 12:37 PM IST
Highlights

നിസാമുദ്ദീൻ നിന്ന് മടങ്ങി എത്തിയവരുമായി സമ്പർക്കം പുലർത്തിയവർ തമിഴ്നാട്ടിൽ 2500 ന് മുകളിൽ വരുമെന്നാണ് സർക്കാർ കണക്ക്. ജില്ലാ പൊലീസ് മേധവിമാരുടെ നേതൃത്വത്തിൽ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

ചെന്നൈ: തമിഴ്നാട് മുഴുവൻ കൊറോണ സാധ്യത മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 309 ആയ സാഹചര്യത്തിലാന്ന് നടപടി. അതേസമയം, കൊവിഡ് രോ​ഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരം അടിയന്തരമായി സർക്കാരിന് നൽകണമെന്ന് ആശുപത്രികൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

നിസാമുദ്ദീൻ നിന്ന് മടങ്ങി എത്തിയവരുമായി സമ്പർക്കം പുലർത്തിയവർ തമിഴ്നാട്ടിൽ 2500 ന് മുകളിൽ വരുമെന്നാണ് സർക്കാർ കണക്ക്. ജില്ലാ പൊലീസ് മേധവിമാരുടെ നേതൃത്വത്തിൽ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിസാമുദ്ദീനിൽ നിന്നെത്തിയ 264 പേർക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ ഫിനിക്സ്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവീഡ് സ്ഥിരീകരച്ചതോടെ കൊവീ‍ിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം നാലായി. 

click me!