ലോക്ക് ഡൗൺ: ഏപ്രിൽ 14 വരെ റോഡിൽ സ്വകാര്യ വാഹനങ്ങൾ പാടില്ല; കർശന മുന്നറിയിപ്പുമായി കർണാടക പൊലീസ്

By Web TeamFirst Published Apr 3, 2020, 12:09 PM IST
Highlights

ലോക്ക് ഡൗൺ: ഏപ്രിൽ 14 വരെ റോഡിൽ സ്വകാര്യ വാഹനങ്ങൾ പാടില്ല; കർശന മുന്നറിയിപ്പുമായി കർണാടക പൊലീസ്
 

കർണാടക: കൊവിഡ് 19 ബാധ തടയുന്നതിന്റെ ഭാ​ഗമായി രാജ്യത്താകെ 21 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിക്കുകയാണ്. വീട്ടിലടച്ചിരുന്ന് മറ്റുള്ളവരുമായി സമ്പർക്കം പാടെ ഒഴിവാക്കുകയാണ് കൊറോണ വ്യാപനം തടയാനുള്ള ഏക മാർ​ഗമെന്ന് അധികൃതർ കര്‍ശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതുപോലെ തന്നെ കർശനമായ യാത്ര നിയന്ത്രണങ്ങളും നിലവിലുണ്ട്. എന്നാൽ നിയന്ത്രണങ്ങളെയും നിർദ്ദേശങ്ങളെയും അവ​ഗണിച്ച് ചില ആളുകൾ റോഡിലിറങ്ങി നടക്കുകയും സാധനങ്ങൾ വാങ്ങാൻ കടകളിലെത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം ആളുകൾ വേണ്ടി പുതിയ നിയന്ത്രണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് കർണാടക സർക്കാർ. ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ 14 വരെ സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കാൻ പാടില്ല എന്നാണ് പുതിയ നിർദ്ദേശം. കർണാടക ഡിജിപി ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

This is not an April Fool's prank. Two/ four wheelers are banned from use till the 14th of April. We will SEIZE your vehicle if you CEASE to ignore this lockdown regulation.

— DGP KARNATAKA (@DgpKarnataka)

'ഏപ്രിൽ ഫൂൾ തമാശയാണ് ഇതെന്ന് കരുതണ്ട. ലോക്ക് ഡൗൺ അവസാനിക്കുന്ന ഏപ്രിൽ14 വരെ റോഡുകളിൽ സ്വകാര്യവാഹനവുമായി ഇറങ്ങാൻ പാടില്ല. ഈ മുന്നറിയിപ്പ് നിങ്ങൾ അവ​ഗണിച്ചാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതായിരിക്കും.'  കർണാടക ഡിജിപി ഔദ്യോ​ഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നു. സാധനങ്ങൾ വാങ്ങാൻ കടകളിലേക്ക് കാൽനടയായി പോകാനും ലോക്ക് ഡൗൺ നിയമങ്ങളെ ബഹുമാനിക്കാനും ട്വീറ്റിൽ പറഞ്ഞിട്ടുണ്ട്. ഏപ്രിൽ 1നാണ് ട്വീറ്റ്. ഒന്നാം തീയതി മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നു. മറ്റൊരു ട്വീറ്റിൽ ഏപ്രിൽ1 ഏഴ് മണി വരെയുള്ള സമയത്ത് പിടിച്ചെടുത്ത വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 6321 ഇരുചക്രവാഹനങ്ങൾ, 227 മുച്ചക്ര വാ​ഹനങ്ങൾ, 304 ഫോർവീലേഴ്സ് എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്. 

 


 

click me!