Covid India : രാജ്യത്ത് കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്; കേരളത്തിലും വര്‍ധന

By Web TeamFirst Published Apr 28, 2022, 10:31 AM IST
Highlights

 24 മണിക്കൂറിനിടെ 3303 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ വർധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. 39 പേർ കൊവിഡ് ബാധിച്ച് മരിച്ചു.

ദില്ലി: രാജ്യത്തെ കൊവിഡ് (Covid) കേസുകളില്‍ വീണ്ടും വർധന. പ്രതിദിന കേസുകള്‍ മൂവായിരം കടന്നു. 24 മണിക്കൂറിനിടെ 3303 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലത്തെ അപേക്ഷിച്ച് 376 കേസുകളുടെ വർധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പൊസിറ്റിവിറ്റി നിരക്ക് 0.66 ശതമാനമാണ്. കൊവിഡ് ബാധിച്ച് രാജ്യത്ത് 39 പേര്‍ കൂടി മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 36 മരണം  കേരളത്തിലേതാണെന്നും മുന്‍പ്  റിപ്പോർട്ട് ചെയ്യാതിരുന്നത് അപ്പീല്‍ പുറത്ത് വിട്ടതാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 16,980 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
    
കേരളത്തിലും കൊവിഡ് കേസുകൾ വര്‍ധിക്കുകയാണ്. 200ന് താഴെയെത്തിയിരുന്ന പ്രതിദിന കേസുകൾ ഇന്നലെ 347ലെത്തി. 341,  255 എന്നിങ്ങനെയായിരുന്നു ഇതിന് മുൻപുള്ള ദിവസങ്ങളിലെ കേസുകൾ. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും നേരിയ തോതിൽ ഉയരുന്നുണ്ട്.  1.97 വരെ താഴ്ന്നിരുന്ന ടിപിആർ ഇന്നലെ  2.41 ആയി. വരും ദിവസങ്ങളിലും ഈ വളർച്ചാ നിരക്ക് തുടർന്നാൽ മറ്റ് ദില്ലിയിലേതിന് സമാനമായി സംസ്ഥാനത്തും ഒരിടവേളയ്ക്ക് ശേഷം കേസുകൾ വർധിക്കുന്നതായി കണക്കാക്കേണ്ടി വരും.

click me!