
ബംഗലൂരു: ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ ബിജെപി എംഎൽഎക്ക് എതിരെ നടപടി. കര്‍ണാടകയിൽ നിന്നുള്ള ബിജെപി അംഗമാണ് കൊവിഡ് വ്യാപന കാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ലംഘിച്ച് ആഘോഷം നടത്തിയത്. എംഎൽഎ എം ജയറാമിന് ബിജെപി കാരണം കാണിക്കൽ നോട്ടീസ് നൽകി. മൂന്ന് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
തുരുവേക്കര മണ്ഡലത്തിലെ എംഎൽഎയാണ് എം ജയറാം. കുട്ടികൾ ഉൾപ്പെടെ നൂറോളം പേരാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. മധുരം നൽകിയും ബിരിയാണി വിതരണം ചെയ്തുമായിരുന്നു ആഘോഷങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam