സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശി സഫിയ

Published : Aug 24, 2020, 07:43 AM ISTUpdated : Aug 24, 2020, 07:49 AM IST
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് വയനാട് സ്വദേശി സഫിയ

Synopsis

സംസ്ഥാനത്ത് ഇത് വരെ 58,262 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,645 പേർ രോഗമുക്തി നേടി. ഇത് വരെ 223 മരണങ്ങളാണ് സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.

വയനാട്: വയനാട്ടിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തരുവണ കുന്നുമ്മൽ അങ്ങാടി കാഞ്ഞായി സഫിയ (60) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സഫിയ ഇന്ന് പുലർച്ചെയാണ് മരിച്ചത്. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം ഇബ്രാഹിം ഭർത്താവാണ്.

സംസ്ഥാനത്ത് ഇത് വരെ 58,262 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 37,645 പേർ രോഗമുക്തി നേടി. ഇത് വരെ 223 മരണങ്ങളാണ് സംസ്ഥാനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചികിത്സയിലുള്ളവരിൽ 174 പേർ ഐസിയുവിലും, 33 പേർ വെന്‍റിലേറ്ററിലുമാണെന്ന് സംസ്ഥാന സർക്കാർ പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 

ഔദ്യോഗിക കണക്കിൽ  കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ചു കാണിക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെ സമാന്തര പട്ടികയുമായി ഒരു കൂട്ടം ഡോക്ടർമാർ രംഗത്തെത്തിയിരുന്നു. കോവിഡ് ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സർക്കാർ പട്ടികയിൽ നിന്നൊഴിവാക്കുന്നുവെന്നാണ് വിമർശനം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു