രാജ്യത്ത് രോഗവ്യാപന തോത് ഉയരുന്നു; കൊവിഡ് ബാധിതർ അരലക്ഷം കടന്നു, മരണം 1783 ആയി

By Web TeamFirst Published May 7, 2020, 9:20 AM IST
Highlights

രാജ്യത്ത് 24 മണിക്കൂറിനിടെ 89 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്.

ദില്ലി: രാജ്യത്ത് കൊവിഡ് രോഗവ്യാപന തോത് ഉയരുന്നു. കേസുകൾ ഇരട്ടിക്കുന്നത് 12 ദിവസത്തിൽ നിന്ന് 11 ദിവസത്തിലൊരിക്കലായി എന്ന് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതർ അരലക്ഷം കടന്നു. 52952 പേർക്കാണ് വിവിധ സംസ്ഥാനങ്ങളിലായി രോ​ഗം ബാധിച്ചത്. ഇതിൽ 1,783 പേർ മരിച്ചു.

രാജ്യത്ത് ​ഇതുവരെ 15,266 പേർക്ക് രോഗം ഭേദമായി. നിലവിൽ 35902 പേരാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 89 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. ഗുജറാത്ത്, ദില്ലി, തമിനാട് എന്നീ സംസ്ഥാനങ്ങളാണ് രോ​ഗബാധിതരുടെ എണ്ണത്തിൽ മഹാരാഷ്ട്രയ്ക്ക് തൊട്ടുപിന്നിലുള്ളത്.

അതേസമയം, ബുദ്ധപൂർണിമദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് മാനവസേവനത്തിനായി മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ പ്രതിസന്ധിക്കെതിരെ നമുക്ക് ഒന്നിച്ചു പോരാടാം. നി‍ർണായകമായ ഈ ഘട്ടത്തിൽ നമ്മുക്ക് കൊവിഡ് പോരാളികൾക്ക് നന്ദി പറയാമെന്നും മോദി പറഞ്ഞു.

Also Read: ഇന്ത്യ ചെയ്യുന്നത് നിസ്വാർത്ഥ സേവനം, കൊവിഡ് പോരാളികൾക്കായി പ്രാർത്ഥിക്കുന്നു : പ്രധാമന്ത്രി

click me!