ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാൻ ഓര്‍ഡിനൻസ്; 6 മാസം മുതൽ 7 വര്‍ഷം വരെ തടവ് ശിക്ഷ

By Web TeamFirst Published Apr 22, 2020, 3:45 PM IST
Highlights

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പെടുത്തി കൊവിഡ് ചികിത്സ സൗജന്യമാക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഓര്‍ഡിനൻസ് കൊണ്ടു വരുന്നത്. 

ദില്ലി: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ  ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കര്‍ശന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കും. ഇതിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. 6 മാസം മുതൽ 7 വർഷം വരെ തടവ് ശിയാണ്  ഓര്‍ഡിനൻസ് വ്യവസ്ഥ ചെയ്യുന്നത്. 8 ലക്ഷം രൂപവരെ പിഴയും ഈടാക്കും.

ഡോക്ടർമാർക്കെതിരെയോ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം വെച്ചുപൊറുപ്പിക്കില്ല. വാഹനങ്ങൾ തകർത്താൽ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ഈടക്കും. എപിഡമിക്ക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനൻസ് ഇറക്കുന്നത്. മാഹാമാരിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ആക്രമണം ഉണ്ടാകുന്നതും അവരെ അപമാനിക്കുന്നതും വച്ച് പൊറുപ്പിക്കില്ലെന്നും മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. ആരോഗ്യ പ്രർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നടപടി എടുക്കും .ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പെടുത്തി കൊവിഡ് ചികിത്സ സൗജന്യമാക്കും.

ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്ത സമ്മേളനം ഇനിമുതൽ ആഴ്ചയിൽ നാല് ദിവസം മാത്രമെ ഉണ്ടാകു.തിങ്കൾ, ചൊവ്വ, വ്യാഴം വെള്ളി ദിവസങ്ങളിൽ ആയിരിക്കും വാര്‍ത്താ സമ്മേളനം നടക്കുക. വ്യോമയാന ഗതാഗതം പുനരാരംഭിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ല . ഉചിതമായ സമയത്ത് അക്കാര്യത്തിൽ തീരുമാനം ഉണ്ടാകും  . കൊവിഡ് പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു

click me!