ലോക്ക്ഡൗൺ ലംഘിച്ചവരെ വരിയായി നിർത്തി, പിന്നാലെ ആരതി‌ ഉഴിഞ്ഞു, ഒടുവിൽ പഴം വിതരണം ചെയ്ത് പൊലീസ്

By Web TeamFirst Published Apr 22, 2020, 2:59 PM IST
Highlights

പൊലീസുകാര്‍ ഓരോരുത്തരെയായി ആരതി ഉഴിയുന്നതും പിന്നാലെ ഇവര്‍ക്ക് പഴം വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം.

ലഖ്നൗ: രാജ്യത്ത് ലോക്ക്ഡൗൺ പുരോ​ഗമിക്കുന്നതിനിടെ നിർദ്ദേശങ്ങൾ ലംഘിച്ച് തെരുവിലേക്ക് ഇറക്കുന്നവരുടെ വാർത്തകളും പുറത്തുവരികയാണ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. ഇതിനിടയിൽ നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ പൊലീസ് സ്വീകരിച്ച നടപടിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

നിർദ്ദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ ഒരു കൂട്ടം ആളുകളെ റോഡില്‍ വരിവരിയായി നിര്‍ത്തി ആരതി ഉഴിയുന്ന ദൃശ്യങ്ങളാണിത്. കാണ്‍പൂരിലെ കിഡ്‌വായ് നഗറിലാണ് സംഭവം. പൊലീസുകാര്‍ ഓരോരുത്തരെയായി ആരതി ഉഴിയുന്നതും പിന്നാലെ ഇവര്‍ക്ക് പഴം വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം.

: Police perform 'aarti' of people who violated norms at Kidwai Nagar in Kanpur. pic.twitter.com/crm5w3s9JZ

— ANI UP (@ANINewsUP)
click me!