പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാര്‍ത്ഥിക്ക് കൊവിഡ്: ക്യാമ്പസിൽ 140 മലയാളി വിദ്യാർത്ഥികളും

Published : Apr 23, 2020, 08:36 AM IST
പഞ്ചാബിലെ സ്വകാര്യ സർവകലാശാലയിൽ വിദ്യാര്‍ത്ഥിക്ക് കൊവിഡ്: ക്യാമ്പസിൽ 140 മലയാളി വിദ്യാർത്ഥികളും

Synopsis

140 മലയാളി വിദ്യാർത്ഥികൾ അടക്കം 2400 പേർ കാമ്പസിൽ നിലവിലുള്ളത്. നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് മലയാളി വിദ്യാർത്ഥികൾ.

ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലെ സ്വകാര്യ സര്‍വ്വകലാശാലയിൽ തങ്ങുന്ന വിദ്യാര്‍ത്ഥികളിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മറ്റ് വിദ്യാര്‍ത്ഥികളും വലിയ ആശങ്കയിലായി.  ലൗലി പ്രൊഫഷണൽ സര്‍വ്വകലാശാല ക്യാമ്പസിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മലയാളികൾ അടക്കമുള്ള വിദ്യാര്‍ത്ഥികൾ ആശങ്കയിലായി. 

140 മലയാളി വിദ്യാർത്ഥികൾ അടക്കം 2400 പേർ കാമ്പസിൽ നിലവിലുള്ളത്. നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് മലയാളി വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ലോക് ഡൗൺ നടപടികൾ ലംഘിച്ച് വിദ്യാർത്ഥികളെ ഇവിടെ തങ്ങാൻ അനുവദിച്ചതിന് പഞ്ചാബ് സർക്കാർ സർവകലാശാലക്ക് എതിരെ നോട്ടീസ് അയച്ചിരുന്നു.

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ കേന്ദ്രം; ആവശ്യമെങ്കിൽ സിഇഒയെ പുറത്താക്കാൻ നിർദ്ദേശിക്കും, നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്ന് മന്ത്രി
ഒഡിഷയിൽ കലാപം; മാൽക്കൻഗിരി ജില്ലയിൽ 160 ലേറെ വീടുകൾ ആക്രമിക്കപ്പെട്ടു; ഇൻ്റർനെറ്റ് നിരോധനം നീട്ടി