ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച കോൺഗ്രസ് എംഎൽഎക്ക് എതിരെ കേസ്

Published : Mar 27, 2020, 02:59 PM IST
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച കോൺഗ്രസ് എംഎൽഎക്ക് എതിരെ കേസ്

Synopsis

പുതുച്ചേരി കാമരാജ് നഗർ എംഎൽഎ ജോൺ കുമാറിനെതിരെയാണ് പൊലീസ് ക്രിമിനൽ കേസ് എടുത്തത്

പുതുച്ചേരി: കൊവിഡ് 19 നിയന്ത്രണങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചതിന് കോൺഗ്രസ് എംഎൽഎക്ക് എതിരെ കേസ്. പുതുച്ചേരി കാമരാജ് നഗർ എംഎൽഎ ജോൺ കുമാറിനെതിരെയാണ് പൊലീസ് ക്രിമിനൽ കേസ് എടുത്തത്. കൊവിഡ് കാലത്തെ കര്‍ഫ്യു നിയന്ത്രണങ്ങൾ ലംഘിച്ച് 200 ഓളം ആളുകളെ ക്ഷണിച്ച് പൊതുചടങ്ങ് സംഘടിപ്പിച്ച് പലചരക്ക് സാധങ്ങൾ വിതരണം ചെയ്തതിനാണ് കേസ്.

ഉത്തവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ തന്നെയാണ് നിയമ ലംഘനത്തിന് കൂട്ടുനിന്നതെന്ന് കണ്ടെത്തി കൂടിയാണ് കേസ് എടുത്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188, 269 വകുപ്പുകളും ദേശീയ ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ് എംഎൽഎക്ക് എതിരായ പൊലീസ് നടപടി 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു