രാജ്യത്ത് വീണ്ടും കൊവിഡ് മരണം, മരിച്ച കര്‍ണാടക സ്വദേശി നേരത്തെ ദില്ലി സന്ദര്‍ശിച്ചതായി വിവരം

By Web TeamFirst Published Mar 27, 2020, 2:42 PM IST
Highlights

ഇയാള്‍ക്ക് വിദേശത്തുള്ളവരുമായി നേരിട്ട്  സമ്പർക്കം ഇല്ലെങ്കിലും ഈ മാസം ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നു. 

ബംഗലൂരു: രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ച് ഒരാള്‍ക്കൂടി മരിച്ചു. കർണാടകത്തിലെ തുമകൂരു സ്വദേശിയായ അറുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് വിദേശത്തുള്ളവരുമായി നേരിട്ട് സമ്പർക്കം ഉണ്ടായിട്ടില്ലെങ്കിലും ഈ മാസം ആദ്യം ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്തിരുന്നുവെന്നാണ് വിവരം. മാര്‍ച്ച് 5 ന് ദില്ലിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത ഇദ്ദേഹം 11 നാണ് തിരിച്ചെത്തിയത്. 

കഴിഞ്ഞ മാര്‍ച്ച് 24 നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിനൊപ്പം ട്രെയിനിൽ സഞ്ചരിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രതികരിച്ചു. 31,000 പേരാണ് കര്‍ണാടകത്തില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,000 പേര്‍ ബംഗ്ലൂരുവിലാണ്. സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

കമ്മ്യൂണിറ്റി കിച്ചനെ ചൊല്ലി തര്‍ക്കം; നഗരസഭയ്ക്ക് വീഴ്ചയെന്ന് കളക്ടര്‍, തെറ്റിദ്ധാരണ പരത്തുന്നെന്ന്

അതേസമയം ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 17 പേരാണ് കൊവിഡ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66 പേര്‍ക്ക് രോഗം ഭേദമായി. 88 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. അതേസമയം സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ. രാജ്യത്ത് സമൂഹ വ്യാപനം തടയുന്നതിനായി കനത്ത ജാഗ്രത തുടരുകയാണ്. 

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...

 

click me!