
ദില്ലി: രാജ്യത്ത് കൊവിഡ് ഭേദമാവുന്ന നിരക്ക് വർദ്ധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിൽ ഇന്ത്യയിൽ മരണ നിരക്ക് 3.02 ശതമാനം മാത്രമാണെന്നും ഭേദമാകുന്ന നിരക്ക് 41 ശതമാനത്തിലേക്ക് ഉയർന്നുവെന്നും ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നു. 24 മണിക്കൂറിൽ മാത്രം 3,234 പേർ രോഗമുക്തരായെന്നും ഇത് വരെ രാജ്യത്ത് 48,534 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിൽ 66,330 പേർ മാത്രമേ ചികിത്സിയിലുള്ളൂ എന്നും ആരോഗ്യമന്ത്രാലയും ചൂണ്ടിക്കാട്ടി. രാജ്യത്തെ കൊവിഡ് വ്യാപന തോത് ഏപ്രിൽ മൂന്ന് മുതൽ താഴുകയാണെന്നും ലവ് അഗർവാൾ അവകാശപ്പെട്ടു. ലോക് ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ വളരെയധികം പുതിയ കേസുകൾ ഉണ്ടാകുമായിരുന്നുവെന്നും ലവ് അഗർവാൾ വിശദീകരിച്ചു.
രാജ്യത്ത് ഇത് വരെ 27,55,714 പരിശോധനകൾ നടത്തിയതായി ഐസിഎംആർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.