രാജ്യത്ത് കൊവിഡ് മരണം 934; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ 1543 പേർക്ക്

By Web TeamFirst Published Apr 28, 2020, 9:00 AM IST
Highlights

ദില്ലിയിൽ കൊവിഡ് ബാധിതതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 230 കടന്നു .ഇതുവരെ രോഗം ബാധിച്ചത് 233 പേർക്ക് 

ദില്ലി: ആരോഗ്യ പ്രവര്‍ത്തകരേയും ഭരണകൂടത്തേയും ആശങ്കയിലാക്കി രാജ്യത്തെ കൊവിഡ് ബാധിതരുടെ കണക്ക്. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 1543 പേർക്കാണ്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 29000 കടന്നു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 29435  ആയി. 6869 പേര്‍ക്ക് രോഗം ഭേദമായെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന കണക്ക്. 

ദില്ലിയിൽ കൊവിഡ് ബാധിതതരായ ആരോഗ്യ പ്രവർത്തകരുടെ എണ്ണവും കൂടുകയാണ്. വിവിധ ആശുപത്രികളിയി രോഗ ബാധിതരുടെ എണ്ണം 233 ആയി.  തലസ്ഥാനത്തെ 21 ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ കൊവിഡ് ബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. ദില്ലി സൗത്ത് വെസ്റ്റ് ജില്ല മജിസ്‌ട്രേറ്റിന്‍റെ പേഴ്സണൽ സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല മജിസ്‌ട്രേറ്റ് നിലവിൽ നിരീക്ഷണത്തിലാണ്. 

അതിനിടെ ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര് മന്ത്രിമാരുടെ യോഗം ഇന്ന് ചേരും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും ഭാവിയിലെ വെല്ലുവിളികളും ചർച്ച ചെയ്യാനാണ് യോഗം. വീഡിയോ കോൺഫറസിംഗ് വഴിയാണ് ചർച്ച.

click me!