
മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് ഇന്ന് 97 പേർ മരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 1792 ആയി. ഇന്ന് 2091 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതോടെ ആകെ രോഗികളുടെ എണ്ണം 54758 ആയി. മുംബൈയിൽ രോഗികളുടെ എണ്ണം 32000 കടന്നു. ഇന്ന് 1168 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്താകെ ഇതുവരെ 16954 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
അതേ സമയം തമിഴ്നാട്ടിലും കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 646 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 17,728 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 9 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 127 ആയി ഉയര്‍ന്നു. ചെന്നൈയിൽ മാത്രം 8 പേരാണ് മരിച്ചത്. ഇന്നുമാത്രം ചെന്നൈയിൽ 509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം ചെന്നൈയിൽ മാത്രം 11,640 ആയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam