ഇന്ത്യയിൽ മരണം 17; ആന്‍റമാനിൽ ഒരാൾക്ക് കൂടി കൊവിഡ്, ബിഹാറിൽ വൈറസ് ബാധിതരുടെ എണ്ണം 9

By Web TeamFirst Published Mar 27, 2020, 10:08 AM IST
Highlights

ചെന്നൈയിൽ നിന്ന് വിമാനമാര്‍ഗ്ഗം ആന്‍റമാനിലെത്തിയ ആൾക്കാണ് ഇന്നും കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ദില്ലി: കൊവിഡ് 19 നെതിരെ കര്‍ശന ജാഗ്രതയിൽ രാജ്യം മുന്നേറുമ്പോഴും പുതിയ കേസുകൾ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. ഇന്നലെ ആന്‍റമാനിൽ നിന്ന് ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തെങ്കിൽ ഇന്നത് രണ്ടായി . ചെന്നൈയിൽ നിന്ന് വിമാനമാര്‍ഗ്ഗം ആന്‍റമാനിലെത്തിയ ആൾക്കാണ് ഇന്നും കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസവും ഇതേ വിമാനത്തിലെ മറ്റൊരു യാത്രക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മുൻകരുതൽ നടപടികൾ ഊര്‍ജ്ജിതമാക്കിയതായി ആന്‍റമാൻ നിക്കോബാര്‍ ദ്വീപ് സെക്രട്ടറി അറിയിച്ചു. 

ബിഹാറിൽ ഇന്ന് രണ്ടു പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ ദുബായിൽ നിന്നു മടങ്ങി എത്തിയ ആളാണ്. ഇതോടെ ബിഹാറിലെ കൊവിഡ് ബാധിതരുടെ എണ്ണം 9 ആയി. കനത്ത ജാഗ്രതായാണ് സംസ്ഥാനത്തും പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനിടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് 724 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് 17 പേരാണ് ഇന്ത്യയിൽ മരിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!