അതിഥി തൊഴിലാളികളുടെ പാലായനം അനുവദിക്കരുത് ; കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

By Web TeamFirst Published Mar 29, 2020, 2:45 PM IST
Highlights

കൊവിഡ് ഭീതിയും ലോക്ക് ഡൗണും വന്നതോടെ കൂട്ടത്തോടെ നാട്ടിലേക്ക് പുറപ്പെടുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരുകൾക്ക് കേന്ദ്രം നൽകുന്നത്. 

ദില്ലി: കൊവിഡ് സാഹചര്യം മുൻനിര്‍ത്തി അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ .ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ജോലിയും ആഹാരവും പോലും ഇല്ലാതാകുന്ന തൊഴിലാളികൾ എന്ത് വിലകൊടുത്തും സ്വന്തം നാട്ടിലേക്കെത്താൻ പരിശ്രമിക്കുന്ന സാഹചര്യത്തിനിടെയാണ് നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്. 

കൊവിഡ് ഭീതിയും ലോക്ക് ഡൗണും വന്നതോടെ കൂട്ടത്തോടെ നാട്ടിലേക്ക് പുറപ്പെടുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരുകൾക്ക് കേന്ദ്രം നൽകുന്നത്. തൊഴിലാളികൾക്ക് ആഹാരവും ശമ്പളവും ഉറപ്പുവരുത്താനാണ് നിര്‍ദ്ദേശം. 

ഒഴിഞ്ഞു പോകാൻ  നിർദ്ദേശിക്കുന്നവർ കരാറുകാര്‍ക്കും തൊഴിലുടമകൾക്കുമെതിരെ കർശന നടപടിയെടുക്കണം. തൊഴിലാളികളുടെ കൂട്ട പലായനം അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍  നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!