ഇന്ത്യയില്‍ രോഗികളുടെ എണ്ണം 14,000 കടന്നതായി ഐസിഎംആർ; പുതിയ 1443 സാമ്പിളുകൾ പോസിറ്റീവ്

By Web TeamFirst Published Apr 17, 2020, 11:42 PM IST
Highlights

ഏപ്രിൽ 17ന് രാത്രി 9 വരെ 31,083 സാമ്പിളുകൾ പരിശോധിച്ചതിൽ 1443 സാമ്പിളുകൾ കൊവ‍ിഡ് പോസിറ്റീവായതായാണ് ഐസിഎംആർ പറയുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം വൈകിട്ട് അ‌‌ഞ്ച് മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയനുസരിച്ച് . 452 പേരാണ് രാജ്യത്ത് മരിച്ചത്. 

ദില്ലി: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം പതിനാലായിരം കടന്നതായി ഐസിഎംആർ. ഇന്ന് മാത്രം 1443 സാമ്പിളുകൾ പോസിറ്റീവായി. രാജ്യത്ത് ഇത് വരെ 3,18,449 വ്യക്തികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 14,098 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പുറത്ത് വിട്ട കണക്ക്. ഏപ്രിൽ 17ന് രാത്രി 9 വരെ 31,083 സാമ്പിളുകൾ പരിശോധിച്ചതിൽ 1443 സാമ്പിളുകൾ കൊവ‍ിഡ് പോസിറ്റീവായതായാണ് ഐസിഎംആർ പറയുന്നത്.

രാജ്യത്ത് എറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 3205 ആയിട്ടുണ്ട്. ഇത് വരെ 194 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മുംബൈയിൽ വൈകിട്ട് വരെയുള്ള കണക്കിൽ 77 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് മാത്രം 5 പേർ രോഗം ബാധിച്ച് ഇവിടെ മാത്രം മരിച്ചു. മുംബൈയിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2120 ആയി. 121 പേരാണ് ഇത് വരെ മരിച്ചത്.

ദില്ലിയിൽ 1640 പേർക്ക് രോഗം ബാധിച്ചതായാണ് ഒടുവിൽ ലഭിച്ച കണക്ക്. തമിഴ്നാട്ടിൽ 1267 പേർക്ക് രോഗം ബാധിച്ചു, മധ്യപ്രദേശിൽ 1308, രാജസ്ഥാനിൽ 1131, എന്നിങ്ങനെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കണക്ക്. 1749 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വൈകിട്ട് അ‌‌ഞ്ച് മണിക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ പറയുന്നത്. 452 പേരാണ് ഈ പട്ടികയനുസരിച്ച് രാജ്യത്ത് മരിച്ചത്. 

ആരോഗ്യവകുപ്പ് വൈകിട്ട് അഞ്ച് മണിക്ക് പുറത്ത് വിട്ട പട്ടിക

S. No. Name of State / UT Total Confirmed cases (Including 76 foreign Nationals) Cured/Discharged/
Migrated
Death
1 Andaman and Nicobar Islands 11 10 0
2 Andhra Pradesh 572 36 14
3 Arunachal Pradesh 1 0 0
4 Assam 35 5 1
5 Bihar 83 37 1
6 Chandigarh 21 9 0
7 Chhattisgarh 36 23 0
8 Delhi 1640 51 38
9 Goa 7 6 0
10 Gujarat 1021 74 38
11 Haryana 205 43 3
12 Himachal Pradesh 35 16 1
13 Jammu and Kashmir 314 38 4
14 Jharkhand 29 0 2
15 Karnataka 353 82 13
16 Kerala 395 245 3
17 Ladakh 18 14 0
18 Madhya Pradesh 1308 65 57
19 Maharashtra 3205 300 194
20 Manipur 2 1 0
21 Meghalaya 9 0 1
22 Mizoram 1 0 0
23 Nagaland# 0 0 0
24 Odisha 60 19 1
25 Puducherry 7 1 0
26 Punjab 186 27 13
27 Rajasthan 1131 164 11
28 Tamil Nadu 1267 180 15
29 Telengana 743 186 18
30 Tripura 2 1 0
31 Uttarakhand 37 9 0
32 Uttar Pradesh 846 74 14
32 West Bengal 255 51 10
Total number of confirmed cases in India 13835* 1767 452
*States wise distribution is subject to further verification and reconciliation
#Nagaland Patient shifted to Assam

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ തോത് 40 ശതമാനം കുറഞ്ഞെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ദിവസത്തിൽ ഇരട്ടിക്കുന്നതായിരുന്നു മാര്‍ച്ച് ആദ്യവാരം രാജ്യത്തെ സ്ഥിതി. കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ അത് 6.2 ദിവസമായി മാറിയിരിക്കുന്നു. 

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും രാജ്യത്തെ രോഗവ്യപാന തോത് കുറവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം ഭേദമാകുന്നവരുടെ തോത് 13 ശതമായി ഉയര്‍ന്നതും പ്രതീക്ഷ നൽകുന്നതാണ്. കേരളം ഉൾപ്പടെ 19 സംസ്ഥാനങ്ങളിൽ രോഗ വ്യാപനം ദേശീയ ശരാശരിയെക്കാൾ കുറവാണ്.

പിപിഇ കിറ്റുകളുടെ ക്ഷാമം ദിവസങ്ങൾക്കുള്ളിൽ തന്നെ പരിഹരിക്കുമെന്നും. രാജ്യത്തെ 55 കമ്പനികൾ പിപിഇകൾ നിര്‍മ്മിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ദ്രുത പരിശോധനക്കുള്ള 5 ലക്ഷം കിറ്റുകൾ സംസ്ഥനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങി. കേരളത്തിലെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഉൾപ്പടെയുള്ള കേന്ദ്രങ്ങൾ കൊവിഡ് പരിശോധനക്കുള്ള പുതിയ മാര്‍ഗ്ഗങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. ഇവ പരിഗണനയിലാണ്. ഇതുവരെ കൊറോണ വൈറസിന്‍റെ ജനിതക വ്യതിയാനം രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും. ടെസ്റ്റുകളുടെ എണ്ണം വരും ദിവസങ്ങളിൽ ഗണ്യമായി കൂട്ടുമെന്നും ആരോഗ്യ മന്ത്രാലയം ഇന്നത്തെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. 

click me!