38,079 പുതിയ രോഗികൾ, 560 മരണം, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 3,10,64,908 പേർക്ക്

Published : Jul 17, 2021, 10:47 AM IST
38,079 പുതിയ രോഗികൾ, 560 മരണം, രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 3,10,64,908  പേർക്ക്

Synopsis

ഇന്ന് പുറത്ത് വന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ രോഗബാധിതരായി മരണമടഞ്ഞു 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 38,079 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ മൂന്ന് കോടിയിലേറെ ആയി.  ഔദ്യോഗിക കണക്കുകൾ പ്രകാരം 3,10,64,908 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 560 പേര്‍ രോഗബാധിതരായി മരണമടഞ്ഞതായാണ് ഇന്ന് പുറത്ത് വന്ന ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 4,13,091 പേരാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. നിലവില്‍ നാല് ലക്ഷത്തിലധികം പേർ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. അതേസമയം രോഗമുക്തി നിരക്ക് 97.31 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജോലിസമയം കഴിഞ്ഞാൽ ഫോൺ ഓഫ് ചെയ്യാം, രാജ്യസഭയിൽ റൈറ്റ് ടു ഡിസ്കണക്ട്, ചരിത്ര ബിൽ അവതരിപ്പിച്ച് എഎ റഹീം എംപി
ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്; സംയുക്ത പ്രസ്താവന പുറത്ത്, അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് നികുതിയിളവ്, റഷ്യൻ എണ്ണയെക്കുറിച്ച് പരാമര്‍ശമില്ല