അയോധ്യ രാമക്ഷേത്രം രണ്ട് വർഷത്തിനകം; 2023 ഡിസംബറോടെ തുറന്ന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ്

By Web TeamFirst Published Jul 17, 2021, 8:34 AM IST
Highlights

ക്ഷേത്ര നിർമ്മാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ട്രസ്റ്റ് മുഴുവൻ തുകയും ഇന്ത്യയിൽ നിന്ന് തന്നെ സമാഹരിച്ച് കഴിഞ്ഞെന്നും അറിയിച്ചു. 

ദില്ലി: അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറോടെ ഭക്തർക്കായി തുറന്ന് നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ്. ശ്രീ കോവിലിന്റെ നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 2025ഓടെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും ട്രസ്റ്റ് അവകാശപ്പെടുന്നു. 

ക്ഷേത്ര നിർമ്മാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ട്രസ്റ്റ് മുഴുവൻ തുകയും ഇന്ത്യയിൽ നിന്ന് തന്നെ സമാഹരിച്ച് കഴിഞ്ഞെന്നും അറിയിച്ചു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!