രാജ്യത്ത് 24 മണിക്കൂറിനിടെ 67,708 പേർക്ക് രോഗം, ആശ്വാസമായി 81,541 പേർക്ക് രോഗമുക്തി

Published : Oct 15, 2020, 10:27 AM ISTUpdated : Oct 15, 2020, 10:28 AM IST
രാജ്യത്ത് 24 മണിക്കൂറിനിടെ 67,708 പേർക്ക് രോഗം, ആശ്വാസമായി 81,541 പേർക്ക് രോഗമുക്തി

Synopsis

രാജ്യത്ത് കൊവിഡ് രോഗികൾ 73 ലക്ഷം കടന്നു. 73,07,097 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 67,708 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികൾ 73 ലക്ഷം കടന്നു. 73,07,097 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 67,708 പേർക്ക് പുതിയതായി രോഗം ബാധിച്ചതായിആരോഗ്യമന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 680 പേർ മരിച്ചു. 1,11,266 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 81,541 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 8,12,390 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.  63,83,442 പേർ രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ എണ്ണമുയരുന്നത് രാജ്യത്തിന് ആശ്വാസമാണ്. 

കൊവിഡിന്റെ പശ്ചാത്തലത്തിലും കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയെങ്കലും ഉടന്‍ വേണ്ടെന്ന  തീരുമാനത്തിലാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും. കേരളം, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഛത്തീസ് ഘട്ട്., മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ സ്കൂളുകള്‍ തുറക്കില്ല. നവംബറിന് ശേഷം തീരുമാനമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

അതേ സമയം 9 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ തുടങ്ങാന്‍ ഉത്തര്‍പ്രദേശും, പഞ്ചാബും തീരുമാനിച്ചിട്ടുണ്ട്. 20 കുട്ടികള്‍ മാത്രം ഒരു സെഷനില്‍ എന്നാണ് ഉത്തര്‍പ്രദേശും പഞ്ചാബും പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഡിറ്റോറിയങ്ങള്‍ ഇന്ന് മുതല്‍ തുറക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭാരതരത്നയുടെ അന്തസ്സ് കൂടും, സവർക്കർക്ക് പരമോന്നത ബഹുമതി നൽകണമെന്ന് ആർഎസ്എസ് മേധാവി; എതിർപ്പുമായി കോൺഗ്രസ്
ഇനി അന്വേഷിച്ചാരും വരില്ലെന്ന് കരുതി ജീവിച്ചു, 45 വർഷത്തിന് ശേഷം ആളെ തേടി പൊലീസെത്തി; 100 രൂപയുടെ ഗോതമ്പ് മോഷ്ടിച്ച കേസിൽ പിടിയിൽ