10:40 PM (IST) Oct 30

malayalam news live വിവാഹം മുടക്കിയെന്ന സംശയത്താല്‍ യുവാവിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്ന് പേര്‍ അറസ്റ്റില്‍

പേരാമ്പ്ര ചേനോളിയില്‍ യുവാവിനും ഭാര്യയ്ക്കും നേരെ ക്രൂരമായ ഗുണ്ടാ ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘം പോലീസിന്‍റെ പിടിയിലായി.

Read Full Story
09:51 PM (IST) Oct 30

malayalam news live സ്‌കൂട്ടറിന്‍റെ ഹാന്‍ഡിലില്‍ വിഷപ്പാമ്പ്; മുൻ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ഹാന്‍ഡിലിലേക്ക് ഇഴഞ്ഞെത്തിയ വിഷപ്പാമ്പിന്‍റെ കടിയേല്‍ക്കാതെ യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Read Full Story
09:29 PM (IST) Oct 30

malayalam news live പിഎസ് സി പരീക്ഷാ തട്ടിപ്പ്; ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ, എറണാകുളത്തെ ബന്ധുവീട്ടിൽ നിന്ന് അറസ്റ്റ്

പിഎസ് സി പരീക്ഷാ തട്ടിപ്പിൽ ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

Read Full Story
08:52 PM (IST) Oct 30

malayalam news live അട്ടപ്പാടി ശിശുമരണം; കരിദിനമാചരിക്കാൻ എൽഡിഎഫ്, കഴിഞ്ഞ 10 മാസത്തിനിടെ മരിച്ചത് 10 കുഞ്ഞുങ്ങൾ

ശിശുമരണവുമായി ബന്ധപ്പെട്ട് നാളെ അട്ടപ്പാടിയിൽ കരിദിനമാചരിക്കാൻ എൽഡിഎഫ്.

Read Full Story
08:03 PM (IST) Oct 30

malayalam news live ചേരാനല്ലൂർ വാഹനാപകട കേസ്; 17 കാരന്‍റെ ജാമ്യത്തെ എതിർത്ത് അപ്പീൽ ഫയൽ ചെയ്ത് ജയബാലകൃഷ്ണന്‍റെ കുടുംബം, പിഴവുകൾ പരിഹരിച്ചു

ചേരാനല്ലൂർ വാഹനാപകട കേസിലെ പ്രതിയായ 17 കാരന്‍റെ ജാമ്യത്തെ എതിർത്ത് അപ്പീൽ ഫയൽ ചെയ്ത് മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം.

Read Full Story
07:51 PM (IST) Oct 30

malayalam news live സാമ്പത്തിക തിരിമറി കേസിൽ ബിഎൽഎം ചെയർമാൻ പ്രേംകുമാറിന് ജാമ്യം, നടപടികൾ പാലിക്കാതെയുള്ള അറസ്റ്റെന്ന് കോടതി

സാമ്പത്തിക തിരിമറി കേസിൽ അറസ്റ്റ് ചെയ്ത ബിഎൽഎം ചെയർമാൻ പ്രേംകുമാറിന് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. കൃത്യമായ നിയമനടപടികൾ പാലിക്കാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി

Read Full Story
06:35 PM (IST) Oct 30

malayalam news live ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ്പ്; പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിൽ നടന്ന വെടിവയ്പ്പിന് പിന്നിൽ അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

Read Full Story
06:06 PM (IST) Oct 30

malayalam news live വർക്കലയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്

ജിഷയുടെ ആദ്യഭർത്താവ് വിദേശത്ത് വച്ച് വാഹനാപകടത്തില്‍ മരിച്ചിരുന്നു. തുടർന്ന് ഈ മാസം ഇരുപതിന് ജിഷ അജി എന്ന ആളെ വിവാഹം കഴിക്കുകയായിരുന്നു.

Read Full Story
06:03 PM (IST) Oct 30

malayalam news live കാലാവസ്ഥയും മഴയുമല്ല, ഇന്ത്യ സഖ്യത്തിന്‍റെ ഗ്യാനേഷിനെതിരായ കുറ്റവിചാരണ മാറ്റയതിന്‍റെ കാരണം ഐക്യമില്ലായ്മയെന്ന് ബിജെപി; പലരും പിന്മാറിയെന്നും പരിഹാസം

ഗ്യാനേഷിനെതിരായ ഇന്ത്യാസഖ്യത്തിന്റെ ജനകീയ കുറ്റവിചാരണ മാറ്റിവച്ചതിന് കാരണം കാലാവസ്ഥയല്ല, മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയാണെന്ന് ബിജെപി. പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പല പാർട്ടികളും പിന്മാറിയതാണ് പരിപാടി മാറ്റാൻ കാരണമെന്നും ബിജെപി പരിഹസിച്ചു

Read Full Story
05:55 PM (IST) Oct 30

malayalam news live ടൈ​ഗർ ഷ്റോഫിനെ ആക്രമിച്ചത് 8 മാസത്തെ ആസൂത്രണത്തിന് ശേഷം, പദ്ധതിക്കായി 3 ഹിറ്റ് സ്ക്വാഡുകൾ, പിന്നിൽ ബിഷ്ണോയ് സംഘമെന്ന് സ്ഥിരീകരിച്ച് പൊലീസ്

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രേഹൻ, ആയുധങ്ങളെത്തിച്ച കുനാൽ സാങ്കേതിക സഹായം നൽകിയ പ്രാഞ്ചാൽ എന്നിവർ അനിൽ പണ്ഡിറ്റുമായി ചേർന്ന് ആസൂത്രണം നടത്തി. ആദ്യ സംഘം മുംബൈയിലെത്തി നിരീക്ഷണം നടത്തുകയും രണ്ടാമത്തെ സംഘം ആയുധവും പണവും സമാഹരിക്കുകയും ചെയ്തു.

Read Full Story
05:44 PM (IST) Oct 30

malayalam news live രണ്ട് വർഷത്തെ ഒളിവ് ജിവിതം ഹിമാചൽ പ്രദേശിലെ കുളുവിൽ ടൂറിസ്റ്റ് ഗൈഡായി മയക്കുമരുന്ന് കേസിലെ പ്രതി; വേഷമാറിയെത്തി പൊലീസ്, ഒടുവിൽ പിടിയിൽ

മയക്കുമരുന്ന് കേസിലെ പ്രധാന പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. തൃശൂർ തലപ്പിള്ളി പൈങ്കുളം സ്വദേശി രാഗേഷ് (ജുമാഞ്ചി 32)നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് പിടികൂടിയത്.

Read Full Story
05:35 PM (IST) Oct 30

malayalam news live ബെം​ഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ഉദ്ഘാടന സർവ്വീസ് നവംബർ 1ന് - രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസിന് തുടക്കം

ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാകും സർവീസ് നടത്തുക. മുംബൈയിൽ നിന്ന് ചൊവ്വാഴ്ച ഒഴികെയും രാജ്യത്തെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പർ സർവീസിനാണ് തുടക്കമാകുന്നത്

Read Full Story
04:55 PM (IST) Oct 30

malayalam news live മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം - ആരോപണത്തിൽ വഴിത്തിരിവ്, പ്രിൻസിപ്പൽ മദ്യപിച്ചിട്ടില്ല, രക്തപരിശോധന ഫലം നെ​ഗറ്റീവ്

പ്രിൻസിപ്പലിന്റെ രക്തപരിശോധന ഫലം നെ​ഗറ്റീവാണ്. കൂടുതൽ പരിശോധനയിലേക്ക് കടന്നതിനെ തുടർന്നാണ് ആരോപണത്തിൽ വഴിത്തിരിവുണ്ടായിരിക്കുന്നത്.

Read Full Story
04:31 PM (IST) Oct 30

malayalam news live ബസ് ചാർജ് വർധനവിലും വിദ്യാർത്ഥി കൺസെഷനിലും തീരുമാനമായില്ല, മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷം സമരം പിൻവലിച്ച് സ്വകാര്യ ബസ് ഉടമകൾ

സ്വകാര്യ ബസ് സമരം പിൻവലിച്ച് ഉടമകൾ. ഗതാഗത വകുപ്പ് മന്ത്രി സി പി ജോണുമായി നടന്ന ചർച്ചയ്ക്ക് ശേഷമാണ് സമരം പിൻവലിച്ചത്.

Read Full Story
04:30 PM (IST) Oct 30

malayalam news live ജയബാലകൃഷ്ണന്റെ വീട്ടിലെത്തി മുഖ്യമന്ത്രി; 'കുടുംബത്തിന്റെ ആശങ്ക അറിയിച്ചു', ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് കുടുംബം

കുടുംബത്തിന്റെ പരാതി കേട്ടു. ആശ്വസിപ്പിച്ചു. അപകടവിവരം പൊലീസ് വൈകിയാണ് കുടുംബത്തെ അറിയിച്ചതെന്നും ഈ സമയത്തിനുള്ളിൽ 17കാരന്റെ അച്ഛനായ അഡീഷണൽ ജഡ്ജിയെത്തി തെളിവ് നശിപ്പിച്ചെന്നും കുടുംബം മുഖ്യമന്ത്രിയോട് പറഞ്ഞു.

Read Full Story
04:17 PM (IST) Oct 30

malayalam news live 2027 യുപി നിയമസഭാ തെരഞ്ഞെടുപ്പ്; ബിജെപി സംസ്ഥാന എക്സിക്യൂട്ടീവിൽ ബ്രിജ് ഭൂഷൺ ശരൺ സിംഗും, നീക്കങ്ങൾ ശക്തമാക്കാൻ ബിജെപി

2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ബിജെപി പുതിയ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചു.

Read Full Story
03:46 PM (IST) Oct 30

malayalam news live ബിഎൽഎം ചെയർമാന്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം; വിജയ്ക്കൊപ്പമുള്ള ചിത്രം ഉയർത്തി ഡിഎംകെ, അന്വേഷണം ആവശ്യപ്പെട്ട് ഉദയനിധി സ്റ്റാലിൻ

ബിഎൽഎം ചെയർമാൻ പ്രേംകുമാറിൻ്റെ അറസ്റ്റിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം. മുഖ്യമന്ത്രിയുടെ ഓഫീസിൽ വിജയ്ക്കൊപ്പമുള്ള പ്രേംകുമാറിന്റെ ചിത്രം ആയുധമാക്കി ഡിഎംകെ.

Read Full Story
03:45 PM (IST) Oct 30

malayalam news live രാജ്യം പ്രതിസന്ധിയിലാകണമെന്ന് ചിലർ ആഗ്രഹിക്കുന്നു, വ്യാജ പ്രചരണം നടത്തുന്നു; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി മോദി

പ്രതിപക്ഷം രാജ്യത്തിനെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ റാലിയിൽ ആരോപിച്ചു. രാജ്യം പ്രതിസന്ധിയിലാകാൻ ആഗ്രഹിക്കുന്ന ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Read Full Story
03:37 PM (IST) Oct 30

malayalam news live നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസ് - 4 പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ, നാളെ വൈകിട്ട് 5 വരെ

കുറ്റപത്രം തയ്യാറക്കൽ നടപടികളിലേക്ക് കടക്കുന്നതിനാൽ കസ്റ്റഡി അനിവാര്യമെന്നു പ്രോസിക്യൂഷൻ. പ്രതികളായ സുഹൈൽ സജീവ്, നിനവ്, ജോയൽ, അമീൻ എന്നിവരെയാണ് നാളെ വൈകിട്ട് 5 വരെ പോലിസ് കസ്റ്റഡിയിൽ വിട്ടത്.

Read Full Story
03:30 PM (IST) Oct 30

malayalam news live പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് നാട്ടുകാർ, സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ വിട്ടയച്ച് പൊലീസ്; പ്രതിഷേധിച്ചതോടെ വീണ്ടും പിടികൂടി

നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയ മോഷണക്കേസ് പ്രതിയെ വിട്ടയച്ചതിനെച്ചൊല്ലി പ്രതിഷേധം ശക്തമായതോടെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് പൊലീസ്.

Read Full Story