
ദില്ലി: ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ അടങ്ങിയ ഉത്തര് കേന്ദ്ര സര്‍ക്കാര്‍ ഉടൻ പുറത്തിറക്കും. ഇന്നോ നാളയോ തന്നെ ഇക്കാര്യത്തിൽ വിശദമായ ഉത്തരവിറങ്ങുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്. ഇളവുകൾ പരിഗണനയിലുണ്ടെങ്കിലും ഏതൊക്കെ മേഖലകളിൽ ഇളവുകൾ എങ്ങനെ ഒക്കെ നൽകണമെന്ന കാര്യത്തിൽ വിശദമായ ചര്‍ച്ചകളാണ് നടക്കുന്നത്.
ദേശീയ ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാനാണ് ഇന്നലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലുണ്ടായ സമവായം. രാജസ്ഥാനും, തെലങ്കാനയും, മഹാരാഷ്ട്രയും, പശ്ചിമബംഗാളും ലോക്ക്ഡൗൺ നീട്ടിക്കൊണ് ഉത്തരവിറക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ അടുത്ത ഘട്ടം എങ്ങനെ എന്ന വ്യക്തമായ നിർദ്ദേശമുണ്ടാകും. വൈറസ് പ്രതിരോധനടപടികൾ രണ്ടു മാസം എങ്കിലും നീണ്ടു നില്ക്കും. എന്നാൽ അതുവരെ ജീവിതം സ്തംഭിപ്പിക്കേണ്ടതില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നല്കിയത്.
പരിഗണനയിലുള്ള പ്രധാന നിര്‍ദ്ദേശങ്ങൾ ഇവയാണ്:
അതേ സമയം അതിഥി തൊഴിലാളികൾക്ക് പ്രത്യേക തീവണ്ടി എന്ന കേരളത്തിന്‍റെ ആവശ്യം തല്ക്കാലം അനുവദിക്കില്ലെന്നാണ് വിവരം. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ആവശ്യം നിരസിച്ചത്. ജാർഖണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഇതിനെതിരെയുള്ള നിലപാട് കേന്ദ്രത്തെ അറിയിച്ചിരുന്നു. കമ്പനികളുടെ വായ്പകളും, ഭവന, വിദ്യാഭ്യാസ വായ്പകളും ഉൾപ്പെടുത്തിയാകും ജപ്തി നടപടികൾക്ക് ഏര്‍പ്പെടുത്തുന്ന മൊറട്ടോറിയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam