
ബംഗ്ലൂരു: ബംഗ്ലൂരുവിൽ കൊവിഡ് രോഗിയെ ചികിത്സിച്ച ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചു. ബംഗ്ലൂരുവിലെ ഷിഫ ആശുപത്രിയിലെ 32 കാരനായ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇയാൾ ചികിത്സിച്ച ഒരാളുടെ ടെസ്റ്റ് റിസൽട്ട് പോസിറ്റീവായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഡോക്ടർ ജോലി ചെയ്തിരുന്ന ബംഗളൂരു ക്വീൻസ് റോഡിലെ ഷിഫ ആശുപത്രി അടച്ചു. ഇവിടെ ജോലി ചെയ്തിരുന്ന അൻപത് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ ദില്ലിയിൽ രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ദില്ലിയിൽ നിലവിൽ ഡോക്ടർമാർ ഉൾപ്പെടെ 42 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ദില്ലി സർക്കാർ സ്ഥിരീകരിച്ചു ഇവിടെ. 400 ആരോഗ്യപ്രവർത്തകർ നിരീക്ഷണത്തിലാണ്. കൂടുതൽ ആരോഗ്യപ്രവർത്തവർക്ക് രോഗം സ്ഥിരീകരിക്കുന്നത് ആരോഗ്യരംഗത്ത് വലിയ തിരിച്ചടിയാകുന്നുണ്ട്. വരും ദിവസങ്ങളിലും കൊവിഡ് പ്രതിരോധ നടപടികളെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.
രണ്ട് നഴ്സുമാർക്ക് കൂടി കൊവിഡ്, ദില്ലിയിൽ മാത്രം രോഗം ബാധിച്ചത് 42 ആരോഗ്യപ്രവർത്തകർക്ക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam