ലോക്ക്ഡൗണില്‍ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാര്‍ക്ക് ആശ്വാസം, പാരിസിലേക്ക് പറന്നു

By Web TeamFirst Published Apr 4, 2020, 9:15 AM IST
Highlights

കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ കുടുങ്ങിപ്പോയവര്‍ക്ക് വേണ്ടിയാണ്  ഫ്രഞ്ച് എംബസിയുടെ നിര്‍ദ്ദേശപ്രകാരം പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയത്

കൊച്ചി: ലോക് ഡൗണിൽ  വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിയ 112 ഫ്രഞ്ച് പൗരൻമാരുമായി പ്രത്യേക  വിമാനം  നെടുമ്പാശേരിയിൽ നിന്ന് പാരീസിലേക്ക് പുറപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ ഇടങ്ങളിൽ കുടുങ്ങിയവരെ ഫ്രഞ്ച് എംബസിയുടെ ആവശ്യപ്രകാരമാണ് നാട്ടിലേക്ക് അയച്ചത്. എയർ ഇന്ത്യ വിമാനത്തിൽ ആണ് രാവിലെ 8 മണിക് ഇവർ പാരീസിലേക്ക് പോയത്

ആയുർവേദ ചികിത്സയ്ക്കും വിനോദസഞ്ചാരത്തിനുമായി എത്തിയവർ ആണ് മിക്കവരും. മാർച്ച്‌ 11നാണ് സംഘം കേരളത്തിൽ എത്തിയത്. കൊവിഡ് നിയന്ത്രണങ്ങളും ലോക്ക് ഡൗണും വന്നതോടെ വിവിധ ഇടങ്ങളിലായി ഇവര്‍ അകപ്പെട്ടുപോയി. ഫ്രഞ്ച് എംബസിയുടെ ഇടപെടലിന് ശേഷം ദൗത്യമേറ്റെടുത്ത  വിനോദ സഞ്ചാര വകുപ്പ് 24  മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി . എല്ലാവരെയും  കൊച്ചിയിലെത്തിച്ച ശേഷമാണ് പാരീസിലേക്ക് കയറ്റി വിട്ടത് 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

click me!