രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക് മടങ്ങി

Published : May 02, 2020, 04:09 PM IST
രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക് മടങ്ങി

Synopsis

പ്രവേശന പരീക്ഷാ പരിശീലനത്തിന് പ്രസിദ്ധമാണ് രാജസ്ഥാനിലെ കോട്ട. നിരവധി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെ ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിയിരുന്നു

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികൾ കേരളത്തിലേക്ക് മടങ്ങി. ബസിലാണ് വിദ്യാർത്ഥികൾ നാട്ടിലേക്ക് മടങ്ങുന്നത്. 26 വി‍ദ്യാർത്ഥികളാണ് സംഘത്തിൽ ഉള്ളത്. ഇവർ മറ്റന്നാൾ കേരളത്തിൽ എത്തും. പ്രവേശന പരീക്ഷാ പരിശീലനത്തിന് പ്രസിദ്ധമാണ് രാജസ്ഥാനിലെ കോട്ട. നിരവധി സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ ഇവിടെ ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിയിരുന്നു. ഇവരെ നാട്ടിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് ശശി തരൂർ എം പി അടക്കമുള്ളവർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. 
 

PREV
click me!

Recommended Stories

കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം
പാർലമെന്‍റിൽ റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം, 'ഇക്കാര്യത്തിൽ പല യൂറോപ്യൻ രാജ്യങ്ങളേക്കാൾ മുന്നിൽ'; കൃത്യ സമയം പാലിച്ച് ട്രെയിനുകൾ!