
മുംബൈ: കേരളം കഴിഞ്ഞാൽ ഏറ്റവുമധികം കൊവിഡ്19 കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര.നാഗ്പൂരിൽ ഇന്ന് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 16 ആയി. ഇതിൽ ഏഴുപേരും ദുബായിൽ വിനോദയാത്രാ സന്ദർശനം കഴിഞ്ഞ് വന്നവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ദുബായ് അബുദാബി എന്നീ രാജ്യങ്ങൾ സന്ദർശിച്ചെത്തിയ ദമ്പതികൾക്കാണ് മാർച്ച് 9ന് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഇവരുടെ കുഞ്ഞിനും കൂടെയാത്രചെയ്ത 40 അംഗ സംഘത്തിലെ അഞ്ച് പേർക്കും രോഗം കണ്ടെത്തി. ഇവരെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പൂനെയിലേക്ക് കൊണ്ട് പോയ ഡ്രൈവറും രോഗ ബാധിതനായി.ഒമ്പത് പേർക്കാണ് പൂനെയിൽ രോഗം സ്ഥിരീകരിച്ചത്.
സ്ഥിരീകരിച്ചത്. മൂംബൈയിൽ രോഗം കണ്ടെത്തിയ മൂന്നിൽ രണ്ട് പേർക്കും പൂനെയിൽ ചികിത്സയിലുള്ളവരുമായി ബന്ധമുണ്ട്. ഫ്രാൻസിൽ നിന്ന് വന്നയാൾക്കാണ് താനെയിൽ രോഗം കണ്ടെത്തിയത്. നാഗ്പൂരിൽ മൂന്ന് പേർക്കാണ് കൊവിഡ് ബാധിച്ചത്. രോഗികളുടെ എണ്ണം കൂടിയതോടെ സർക്കാർ ഇപ്പോൾ ഉണർന്ന് പ്രവർത്തിച്ച് തുടങ്ങി. രണ്ട് മാസത്തെ വിനോദ സഞ്ചാരികളുടെ കണക്ക് നൽകാൻ സർക്കാർ ടൂർ ഏജൻസികളോട് ആവശ്യപ്പെട്ടു.
സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ സംസ്ഥാനത്തൊട്ടാകെ ഐസൊലേഷൻ കിടക്കകളുടെ എണ്ണം ആയിരത്തിലേക്കെത്തിക്കും.ഈ മാസം 20 വരെ നടക്കേണ്ടിയിരുന്ന നിയമസഭാ സമ്മേളനം നാളെ അവസാനിപ്പിക്കാൻ തീരുമാനിച്ചു.പൊതുപരിപാടികൾ റദ്ദാക്കി. ഒരു ദിവസം 70 ലക്ഷം പേരാണ് ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നത്. രോഗ ലക്ഷണങ്ങളുള്ളവരെ കണ്ടെത്താനും ടിക്കറ്റ് ചെക്കർമാർക്ക് നിർദ്ദേശം നൽകി. അതിനിടെ കൊറോണയ്ക്ക് വ്യാജ വാക്സിനുകൾ നൽകിയെന്ന കേസിൽ ജൽന ജില്ലയിൽ മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam