ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയില്‍. വി ഡി സതീശന്‍, സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘവുമായാണ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ച നടത്തുക.

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്ക് കേരള നേതാക്കള്‍ ദില്ലിയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുളള സംഘവുമായാണ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ തുടങ്ങിയ നേതാക്കള്‍ ചര്‍ച്ച നടത്തുക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തുന്നതിനൊപ്പം സ്ഥാനാര്‍ത്ഥി ചര്‍ച്ചയും നടക്കും. എറണാകുളത്തെ മഹാപഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി അവഗണിച്ചതില്‍ പ്രതിഷേധിച്ച് ശശി തരൂര്‍ എംപി വിട്ടുനില്‍ക്കും.

YouTube video player