കൊവിഡ് 19 : വ്യാജ വാര്‍ത്തകളെ കുറിച്ച് റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By Web TeamFirst Published Apr 2, 2020, 11:19 AM IST
Highlights

കൊവിഡ് 19 മായി ബന്ധപ്പെട്ട വ്യാജ വാർത്തകളെ കുറിച്ചാണ് റിപ്പോർട്ട് തേടിയത്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ആഭ്യന്തര സെക്രട്ടറി കത്തയച്ചു

ദില്ലി:  കൊവിഡ് 19 മായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകൾക്കെതിരെ നിലപാട് ശക്തമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ .വ്യാജ വാര്‍ത്തകളെ കുറിച്ച് റിപ്പോര്‍ട്ട് നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. കൊവിഡ് 19 മായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തകൾ ഏതൊക്കെ, അതിൽ എന്ത് നടപടി എടുത്തു, ഇനി നടപ്പാക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണ് തുടങ്ങിയ വിശദാംശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് ആഭ്യന്തര സെക്രട്ടറി കത്തയക്കുകയും ചെയ്തിട്ടുണ്ട് 

കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് നടന്ന് പോകുന്ന അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നു. തെറ്റായ ചില വാര്‍ത്തകൾ കാരണം തൊഴിലാളികളിലുണ്ടായ ഭീതി അടക്കമുള്ള സാഹചര്യങ്ങൾ അന്ന് ചര്‍ച്ചയാകുകയും. ചെയ്തു. ഇതെ തുടര്‍ന്ന് മാധ്യമങ്ങളെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ മാധ്യമ  സ്വാതന്ത്ര്യത്തിൽ ഇടപെടുന്നില്ലെന്നായിരുന്നു സുപ്രീംകോടതി നിലപാട്.  എന്നാൽ സര്‍ക്കാര്‍ വാര്‍ത്തകളും കണക്കുകളും  മാധ്യമങ്ങൾ പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

ഇതിനകം എന്തൊക്കെ റിപ്പോര്‍ട്ട

click me!