ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോഡലാണ് പ്രിയ സേത്ത്. സംഗനേർ ഓപ്പൺ ജയിലിൽ കഴിയുകയാണ് പ്രിയ. ആറ് മാസം മുമ്പ് അതേ ജയിലിൽ വെച്ചാണ് പ്രിയ പ്രസാദിനെ കണ്ടുമുട്ടിയതും പ്രണയത്തിലാവുന്നതും.
ജയ്പൂർ: ജയിലിൽ വെച്ച് പ്രണയത്തിലായ യുവതിക്കും യുവാവനും വിവാഹിതരാകാൻ പരോൾ അനുവദിച്ച് കോടതി. രാജസ്ഥാനിലാണ് സിനിമ കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. മുൻ കാമുകിയുടെ ഭർത്താവം മക്കളുമടക്കം 5 പേരെ കൊലപ്പെടുത്തിയ ഹനുമാൻ പ്രസാദ് എന്ന യുവാവും ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ കൊന്ന പ്രിയ സേത്തിനുമാണ് രാജസ്ഥാൻ ഹൈക്കോടതി 15 ദിവസത്തെ പരോൾ അനുവദിച്ചത്. ജയിലിൽ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഇരുവരുടെയും വിവാഹം ആൽവാറിലെ ബറോഡമേവിൽ നടക്കും.
ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ദുഷ്യന്ത് ശർമ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മോഡലാണ് പ്രിയ സേത്ത്. സംഗനേർ ഓപ്പൺ ജയിലിൽ കഴിയുകയാണ് പ്രിയ. ആറ് മാസം മുമ്പ് അതേ ജയിലിൽ വെച്ചാണ് പ്രിയ പ്രസാദിനെ കണ്ടുമുട്ടുകയും പ്രണയത്തിലാവുന്നതും. 2018 ലാണ് പ്രിയ കൊലക്കേസിൽ പിടിയിലാകുന്നത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ പ്രിയ ഫ്ലാറ്റിലേക്ക് വിളിച്ച് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ടിൻഡറിൽ ദുഷ്യന്തുമായി ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെ സൗഹൃദത്തിലായ പ്രിയ ഇയാളെ ബജാജ് നഗറിലെ ഒരു ഫ്ലാറ്റിലേക്ക് വിളിച്ച് വരുത്തി. എന്നാൽ യുവാവ് അവിടെയെത്തുമ്പോൾ പ്രിയയുടെ കാമുകൻ ദിക്ഷാന്ത് കാമ്രയും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. തുടർന്ന് ഇവർ ദുഷ്യന്ത് ശർമ്മയെ ബന്ധിയാക്കി പിതാവിൽ നിന്ന് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
ദുഷ്യന്തിന്‍റെ പിതാവ് ആദ്യം 3 ലക്ഷം രൂപ ക്രമീകരിക്കുകയും ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. എന്നാൽ യുവാവിനെ വിട്ടയച്ചാൽ സിംഗിനെ വിട്ടയച്ചാൽ പോലീസിനെ അവരുടെ അടുത്തേക്ക് നയിക്കാമെന്ന് ഇവർ കരുതി. തുടർന്ന് ദുഷ്യന്തിനെ കൊലപ്പെടുത്തി മൃതദേഹം ഒരു സ്യൂട്ട്കേസിൽ ആക്കി ഉപേക്ഷിച്ചു. മൃതദേഹം തിരിച്ചറിയാതിരിക്കാൻ മുഖത്ത് നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചിരുന്നു. തെളിവുകൾ നശിപ്പിക്കാൻ ഫ്ലാറ്റ് വൃത്തിയാക്കുകയും ചെയ്തു. പക്ഷേ മെയ് 3 ന് രാത്രി മൃതദേഹം കണ്ടെടുത്തു. ഒടുവിൽ സേത്ത്, കമ്ര, വാലിയ എന്നിവരെ പൊലീസ് പിടികൂടുകയായിരുന്നു.
മുൻ കാമുകിയുടെ ഭർത്താവടക്കം 5 പേരെ കൊന്ന ഹനുമാൻ പ്രസാദ്
മുൻ കാമുകിയുടെ ഭർത്താവടക്കം 5 പേരെ കൊന്ന കേസിലാണ് ഹനുമാൻ പ്രസാദ് ജയിലിലുള്ളത്. ഇയാളെക്കാൾ 10 വയസ് കൂടുതലുള്ള ആൽവാറിലെ തായ്‌ക്വോണ്ടോ താരമായിരുന്നു ഹനുമാൻ പ്രസാദിന്‍റെ കാമുകി. 2017 ഒക്ടോബർ 2 ന് രാത്രി, ഭർത്താവിനെയും കുട്ടികളെയും കൊല്ലാൻ യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പ്രസാദ് ഒരു കൂട്ടാളിയുമായി അവിടെയെത്തി മൃഗങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കാമുകിയുടെ ഭർത്താവ് ബൻവാരി ലാലിനെ കൊലപ്പെടുത്തി. ബഹളം കേട്ട് ഉണർന്ന കാമുകിയുടെ മൂന്ന് കുട്ടികളേയും, അവരോടൊപ്പം താമസിച്ചിരുന്ന അനന്തരവനെയും ഇവർ കൊലപ്പെടുത്തി.


