പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്, രോഗമുക്തി നിരക്ക് മുകളിലേക്ക്; കൊവിഡ് പോരാട്ടം തുടരുന്നു

By Web TeamFirst Published Oct 23, 2020, 10:20 AM IST
Highlights

രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസം പകരുന്ന വാർത്ത. 24 മണിക്കൂറിനിടെ 73979 പേരാണ് രോഗമുക്തി നേടിയത് ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തിൽ താഴെയെത്തി.

ദില്ലി: രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നും അറുപതിനായിരത്തിൽ താഴെ. 24 മണിക്കൂറിനിടെ 54,366 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 7761312 ആയി. 690 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സർക്കാർ കണക്കുകളനുസരിച്ച് രാജ്യത്തെ കൊവിഡ് മരണ സംഖ്യ 117306 ആയി. 

രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസം പകരുന്ന വാർത്ത. 24 മണിക്കൂറിനിടെ 73979 പേരാണ് രോഗമുക്തി നേടിയത് ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തിൽ താഴെയെത്തി. 6,95,509 പേരാണ് ചികിത്സയിൽ തുടരുന്നതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിക്കുന്നു. 89.53 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. 

ഇതിനിടെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാംഘട്ടം പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നൽകി. ഭാരത് ബയോടെക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസ‍ർച്ചുമായി ( ഐസിഎംആർ) സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിക്കുന്നത്. 

റഷ്യയുടെ കൊവിഡ് വാക്സിനായ സ്പുട്നിക്കിന്റെ ഇന്ത്യയിൽ നടക്കുന്ന രണ്ടാം പരീക്ഷണത്തിന്റെ ഭാഗമായി നൂറ് പേർക്ക് കൂടി വാക്സിൻ നൽകുമെന്ന വാർത്തയും പുറത്ത് വന്നു. മൂന്നാംഘട്ടത്തിൽ 1400 പേരിലും പരീക്ഷണം 

click me!