മഹാരാഷ്ട്രയിൽ കൊവിഡ് മരണം രണ്ടായിരത്തോട് അടുക്കുന്നു; മുംബൈയിൽ മാത്രം 1135 മരണം

By Web TeamFirst Published May 28, 2020, 9:17 PM IST
Highlights

മുംബൈ നഗരത്തിൽ രോഗികളുടെ എണ്ണം 35000 കടന്നു. 1135 പേരാണ് മുംബൈയിൽ മാത്രം ഇതുവരെ മരിച്ചത്.

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് 19 രോഗികളുടെ എണ്ണം അറുപതിനായിരത്തിലേക്ക് അടുക്കുന്നു.. ഇന്ന് മാത്രം സംസ്ഥാനത്ത് 2598 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 59,546 ആയി. ഇതിൽ 38,939 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് 85 പേർ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 1982 ആയി. 

മുംബൈ നഗരത്തിൽ രോഗികളുടെ എണ്ണം 35000 കടന്നു. 1135 പേരാണ് മുംബൈയിൽ മാത്രം ഇതുവരെ മരിച്ചത്. 698 പേരാണ് ഇന്ന് മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 18,616 ആയി. 

ധാരാവിയിൽ ഇന്ന് 36 പുതിയ കേസുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ധാരാവിയിലെ ആകെ കേസുകൾ ഇതോടെ 1,675 ആയി. ആറ് പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് ധാരാവിയിൽ മരിച്ചതെന്ന് ബൃഹത് മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ അറിയിച്ചു.

click me!