കൊച്ചി: കമ്മ്യൂണിറ്റി കിച്ചന്‍ ഒരുക്കുന്നതില്‍ കൊച്ചി നഗരസഭയ്ക്ക് വീഴ്ചയെന്ന് ജില്ലാ കളക്ടര്‍. ഇന്ന് തന്നെ മുഴുവൻ കമ്മ്യൂണിറ്റി കിച്ചനുകളും ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ കളക്ടര്‍ താക്കീത് നല്‍കിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുന്നതില്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും മേയര്‍ തിരിച്ചടിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ അഞ്ച് കമ്മ്യൂണിറ്റി കിച്ചനുകള്‍ ഇന്ന് ആരംഭിച്ചതായി മേയര്‍ അറിയിച്ചു. 

ഇടപ്പള്ളി, എറണാകുളം നോര്‍ത്ത് ടൗണ്‍ ഹാള്‍, മട്ടാഞ്ചേരി, പള്ളുരുത്തി ടൗണ്‍ ഹാളുകളില്‍ കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ച് ഉച്ചയ്ക്ക് ഭക്ഷണം നല്‍കി കഴിഞ്ഞു.  ജില്ലാ ഭരണകൂടം തന്നെ തെറ്റുദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കുന്നതിന് മുമ്പ് കുടുംബശ്രീയും ഹോട്ടലുകള്‍ വഴിയും സഹകരിച്ച് കഴിഞ്ഞ രണ്ടുദിവസവും ഭക്ഷണം തെരുവില്‍ ഉള്ളവര്‍ക്ക് എത്തിച്ച് നല്‍കിയതായും മേയര്‍ പറഞ്ഞു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക