കൊവിഡ് 19: ധാരാവിയിൽ മരണം രണ്ടായി; 13 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Apr 09, 2020, 12:19 PM ISTUpdated : Apr 09, 2020, 12:34 PM IST
കൊവിഡ് 19: ധാരാവിയിൽ മരണം രണ്ടായി;  13 പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

Synopsis

സാമൂഹിക വ്യാപനമുണ്ടായാല്‍ പിന്നീട് പ്രതിരോധം അതിസങ്കീര്‍ണ്ണമാകും എന്നതാണ് സര്‍ക്കാറിനെ അടച്ചിടലിന് പ്രേരിപ്പിക്കുന്നത്. 

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരി എന്ന് വിശേഷിപ്പിക്കുന്ന ധാരാവിയിൽ കൊവിഡ് ​രോ​ഗബാധിതരുടെ എണ്ണം 13 ആയി. 24 മണിക്കൂറിനുള്ളിൽ ആറ് കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. പുതിയ രോ​​ഗബാധിതരിൽ 50 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്നവരാണ് ഇവർ. 25 വയസ്സുളള രോ​ഗബാധിതൻ കൊവിഡ് രോ​ഗിയുടെ മകനാണ്. ഒരാൾക്ക് രോ​ഗം പകർന്നിരിക്കുന്നത് മറ്റൊരു രോ​ഗിയുമായി സമ്പർക്കമുണ്ടായതിന് ശേഷമാണെന്ന് അധികൃതർ പറയുന്നു. കൊറോണ വൈറസ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ധാരാവി പൂർണ്ണമായി അടച്ചിടാൻ തീരുമാനിക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കി.

രണ്ട് പേർ മരിച്ച ധാരാവിയിലെ ബാലികാ ന​ഗർ എന്ന ചേരിപ്രദേശം സർക്കാർ സീൽ ചെയ്തിരിക്കുകയാണ്. സാമൂഹിക വ്യാപനമുണ്ടായാല്‍ പിന്നീട് പ്രതിരോധം അതിസങ്കീര്‍ണ്ണമാകും എന്നതാണ് സര്‍ക്കാറിനെ അടച്ചിടലിന് പ്രേരിപ്പിക്കുന്നത്. 15 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. ധാരാവിയിൽ ഒൻപത് പ്രദേശങ്ങൾ കണ്ടെൻമെന്റ് ഏരിയകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ രോ​ഗബാധിതരെ കണ്ടെത്തിയതോടെ കൂടുതൽ ഏരിയകൾ കണ്ടെൻമെന്റ് ഏരിയകളായി പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു. ആളുകൾ പുറത്ത് പോകാതിരിക്കാൻ പൊലീസ് ഉദ്യോ​ഗസ്ഥർ കാവലുണ്ട്. രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ തൊട്ടടുത്തുള്ള ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്. 

PREV
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം