
പഞ്ചാബ്: കഴിഞ്ഞ ദിവസം കൊവിഡ് 19 ബാധയെ തുടർന്ന് മരിച്ച സിഖ് ആത്മീയ ഗായകൻ നിർമൽ സിംഗ് ഖൽസയുടെ മകൾക്കും രോഗബാധ സ്ഥിരീകരിച്ചു. 35 വയസ്സുള്ള മകൾ ഐസോലേഷനിലായിരുന്നു. ജലന്ധറിലെ സിവിൽ ഹോസ്പിറ്റലിൽ വച്ചായിരുന്നു നിർമ്മൽ സിംഗിന്റെ അന്ത്യം. വിദേശ യാത്രയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോഴാണ് നിർമ്മൽ സിംഗിന് കൊവിഡ് ലക്ഷണങ്ങളുണ്ടായതും മാർച്ച് 30 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മകൾക്കും കൊവിഡ് ബാധയുണ്ടായതെന്ന് പറയപ്പെടുന്നു
പഞ്ചാബ് സ്പെഷൽ ചീഫ് സെക്രട്ടറി കരൺബീർ സിംഗ് സിദ്ധുവാണ് നിർമ്മൽ സിംഗിന്റെ മകൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി ട്വീറ്റിൽ വെളിപ്പെടുത്തിയത്. എന്നാൽ സംസ്ഥാന ആരോഗ്യവകുപ്പിൽ നിന്നും ഔദ്യോഗിക വിശദീകരണമൊന്നും ഈ വിഷയത്തിൽ ലഭിച്ചിട്ടില്ല. ഇദ്ദേഹവുമായി അടുത്തിടപഴകിയ രണ്ട് പേർക്ക് കൊവിഡ് 19 ബാധ പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam