Published : Mar 16, 2020, 08:41 AM ISTUpdated : Jul 21, 2025, 05:38 PM IST

കൊവിഡ് 19 Live: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19

Summary

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റാണ് 114 പേർക്ക് രോഗം ബാധിച്ചതായി സ്ഥിരീകരിക്കുന്നത്. ഇന്നലെ രാത്രി 11:30ന് ശേഷം ഇന്ന് വൈകിട്ട് നാല് മണിക്കാണ് വെബ്സൈറ്റിൽ പുതിയ വിവരങ്ങൾ ലഭ്യമാക്കിയത്. മഹാരാഷ്ട്രയിൽ ഇന്ന് നാല് കേസുകൾ കൂടി റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. 

കൊവിഡ് 19 Live: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19

06:52 PM (IST) Mar 16

യൂറോപ്പിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണം

ദില്ലി: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, യുകെ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്രാ നിരോധനം ഏർപ്പെടുത്തി. 18-ാം തീയതി മുതൽ ആരെയും ഈ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല.

06:50 PM (IST) Mar 16

തമിഴ്‍നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ചെന്നൈ: കൊവിഡ് 19 മുൻകരുതലിന്‍റെ ഭാഗമായി തമിഴ്നാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധി പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് അവധി.

06:25 PM (IST) Mar 16

കൊവിഡ് സ്ഥിരീകരിച്ച ഇംഗ്ലണ്ടുകാരനുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞു.

കൊച്ചി: കൊവിഡ് സ്ഥിരീകരിച്ച ഇംഗ്ലണ്ടുകാരനുമായി ബന്ധപ്പെട്ടവരെ തിരിച്ചറിഞ്ഞു. എറണാകുളം ജില്ലയിൽ 126 പേരാണ് നിരീക്ഷണ പട്ടികയിലുള്ളത്. ചിലപ്പോൾ കൂടുതൽ ആളുകൾ വരാൻ സാധ്യതയുണ്ടെന്ന് വി എസ് സുനിൽ കുമാർ അറിയിച്ചു. എറണാകുളം ജില്ലയിൽ 741 പേർ വീട്ടിലും 38 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇത് വരെ പരിശോധനക്ക് അയച്ച 411 സാമ്പിളുകളിൽ 369 നെഗറ്റീവാണ്.

06:23 PM (IST) Mar 16

ചാലക്കുടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു

തൃശ്ശൂ‌‌ർ: ചാലക്കുടിയിൽ മേച്ചിറയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത് ആണ് മരിച്ചത്. മാർച്ച് 11ന് ദുബൈയിൽ നിന്ന് വന്ന സുജിത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രി അപകടത്തിൽപ്പെട്ടത്. രണ്ടു ദിവസമായി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നാണ് സുജിത്തിൻ്റെ മരണം സംഭവിച്ചത്. അപകടത്തിൽ മറ്റൊരു യുവാവ് സംഭവ ദിവസം തന്നെ മരിച്ചിരുന്നു. കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷമേ സുജിത്തിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യൂ. മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 
 

06:17 PM (IST) Mar 16

കൊല്ലത്ത് അപകടത്തിൽപെട്ടയാൾക്ക് കൊവിഡ് ഇല്ല

കൊല്ലത്ത് അപകടത്തിൽ പെട്ടയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഡോക്ടർമാർക്കടക്കം ഇതോടെ നിരീക്ഷണത്തിൽ നിന്ന് പുറത്ത് വരാം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചത്. 

06:14 PM (IST) Mar 16

രാജ്യത്തെ നിലവിലെ സ്ഥിതി ഇങ്ങനെ

നിലവിൽ രാജ്യത്ത് 114 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് കേന്ദ്ര സർക്കാരിന്‍റെ ഔദ്യോഗിക കണക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടിക ഇതാണ്. കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്ന കേരളത്തിലെ രണ്ട്  വിദേശികളുടെ വിവരങ്ങളടക്കം കേന്ദ്ര പട്ടികയിലില്ല. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 37 ആയെന്ന് സംസ്ഥാനം സ്ഥിരീകരിച്ചുവെങ്കിലും കേന്ദ്രത്തിന്‍റെ പട്ടികയിൽ ഇപ്പോഴും 32 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.  

വൈകിട്ട് നാല് മണിക്ക് കേന്ദ്രം പുറത്ത് വിട്ട പട്ടിക

S. No.സംസ്ഥാനംരോഗബാധിതരായ ഇന്ത്യക്കാർരോഗബാധിതരായ വിദേശികൾ)രോഗം ഭേദമായവർമരണം
1Andhra Pradesh1000
2Delhi7021
3Haryana01400
4Karnataka6001
5Kerala23030
6Maharashtra32000
7Odisha1000
8Punjab1000
9Rajasthan2230
10Tamil Nadu1000
11Telengana3010
12Union Territory of Jammu and Kashmir3000
13Union Territory of Ladakh4000
14Uttar Pradesh12140
15Uttarakhand1000

06:12 PM (IST) Mar 16

കേരളത്തെ പ്രശംസിച്ച് സുപ്രീംകോടതി

ദില്ലി: ജയിലിൽ കൊവിഡ് 19 രോഗബാധയുണ്ടാകാതിരിക്കാൻ സ്വീകരിച്ചിരിക്കുന്ന മുൻകരുതലുകളുടെ കാര്യത്തിൽ കേരളത്തെ പ്രകീർത്തിച്ച് സുപ്രീം കോടതി. തടവ്പുള്ളികൾക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേക ജാഗ്രതയാണ് കേരളം സ്വീകരിച്ചിട്ടുള്ളതെന്നും പുതുതതായി എത്തുന്ന പ്രതികളെ ആറ് ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം ആണ് സെല്ലുകളിലേക്ക് മാറ്റുന്നത് എന്നും സുപ്രീം കോടതി. 
 

06:12 PM (IST) Mar 16

ടീ കൗണ്ടിയിലെ ആറ് ജീവനക്കാർക്ക് പനിയും ചുമയും

ഇടുക്കി: മൂന്നാർ സ്വദേശികൾ താമസിച്ച മൂന്നാറിലെ ടീ കൗണ്ടി റിസോർട്ടിലെ ആറ് ജീവനക്കാർക്ക് പനിയും ചുമയും. സ്ഥിതി ഗുരുതരമായാൽ ഇവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഇവർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉള്ളവരല്ല. ടീ കൗണ്ടിയിൽ ആകെ 75 പേർ നിരീക്ഷണത്തിലാണ്. ആശങ്കാജനമായ സ്ഥിതിയില്ലെന്നും ഇടുക്കി ഡെപ്യൂട്ടി ഡിഎംഒ പി കെ സുഷുമ വ്യക്തമാക്കി. 

06:12 PM (IST) Mar 16

ശ്രീചിത്രയിലെ നിരീക്ഷണത്തിലേക്ക് മാറ്റിയവരുടെ എണ്ണം 76 ആയി

തിരുവനന്തപുരം: ശ്രീചിത്രയിലെ നിരീക്ഷണത്തിലേക്ക് മാറ്റിയവരുടെ എണ്ണം 76 ആയി. ഇതിൽ ചികിത്സയ്ക്ക് എത്തിയ രോഗികൾ ഇല്ല. 76 പേരും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരാണ്. ഇവരുടെ കുടുംബങ്ങളും, രണ്ടാം ഘട്ട സമ്പർക്കമുള്ളവരും നിരൂക്ഷണത്തിൽ കഴിയണം. ആശുപത്രി പ്രവർത്തനങ്ങൾ തടസപ്പെടില്ല. നിയന്ത്രണം മാത്രമാണ് നിലവിലുള്ളതെന്നും ആശുപത്രി അണുവിമുക്തമാക്കിയെന്നും അധികൃതർ അറിയിച്ചു. അടിയന്തിര ശസ്ത്രക്രിയകൾ നടത്തും. 
 

06:09 PM (IST) Mar 16

കാസർകോട് 325 പേർ നിരീക്ഷണത്തിൽ

കാസർകോട്: കാസർകോട് ജില്ലയില്‍ 325 പേര്‍ നിരീക്ഷണത്തില്‍. ജില്ലയിൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് പേർ മാത്രമാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 321 പേര്‍ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്നലെ ( മാര്‍ച്ച് 16 ന്) വിദേശത്തു നിന്നെത്തിയ രണ്ട് 
പേരെ കൂടി പുതുതായി നിരീക്ഷണത്തിലേക്ക് മാറ്റി. ഇതില്‍ ഒരാള്‍ ബ്രസീലില്‍ നിന്നാണ് എത്തിയത്.  ഇദ്ദേഹത്തെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍  ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ദുബൈയില്‍ നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മറ്റൊരു വ്യക്തിയെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ രണ്ട് പേരും ജനറല്‍ ആശുപത്രിയില്‍ രണ്ടുപേരുമാണ്  നിരീക്ഷണത്തിലുള്ളത്.

06:09 PM (IST) Mar 16

ജെഎൻയു വിദ്യാർത്ഥികളോട് വീട്ടിലേക്ക് മടങ്ങാൻ നിർദ്ദേശം

ദില്ലി: വീട്ടിലേക്ക് മടങ്ങാൻ ജെഎൻയു വിദ്യാർത്ഥികളോട് സർവകലാശാല ആവശ്യപ്പെട്ടു. ഹോസ്റ്റൽ മെസിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ ഓഫീസുകൾക്കും അധ്യാപകർക്കും അവധിയില്ല. നേരത്തെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

06:08 PM (IST) Mar 16

മാഹിയിലെ ബാറുകൾ അടച്ചിടും

മാഹി: കൊവിഡ് 19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (A) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്കും ഇത് ബാധകമാണ്.

06:08 PM (IST) Mar 16

മദ്യവിൽപ്പനശാലകളിൽ സാനിറ്റൈസർ വയ്ക്കണമെന്ന് തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടിലെ മദ്യവിൽപന ശാലകളിലും ബാറുകളിലും നിർബന്ധമായും സാനിറ്റൈസർ ലഭ്യമാക്കണമെന്ന് സർക്കാർ സർക്കുലർ. ടാസ്മാക്ക് ജീവനക്കാർക്ക്  മാസ്ക്കുകൾ വിതരണം ചെയ്യാനും നിർദേശം. തമിഴ്നാട്ടിലെ 5300 ടാസ്മാക്കുകളിൽ സാനിറ്റൈസറും 26000 ജീവനക്കാർക്ക് മാസ്ക്കും 3 ദിവസത്തിനകം നൽകണമെന്നാണ് സർക്കുലർ.

04:37 PM (IST) Mar 16

114 പേർക്കാണ് കൊവിഡ് ബാധയെന്ന് കേന്ദ്രം

ഇന്ത്യയിൽ കോവിഡ് ബാധിതർ 114 പേരാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിൻ്റെ വെബ്സൈറ്റിൽ വൈകിട്ട് നാല് മണിക്ക് നടത്തിയ അപ്ഡേറ്റിലാണ്, രോഗബാധിതരുടെ എണ്ണം 114ആയി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ രാത്രി 11.30ന് ശേഷം ഇന്ന് 4.00 മണിക്കാണ് വെബ്സൈറ്റിൽ പുതിയ കണക്കുകൾ ലഭ്യമാക്കിയത്.

ആരോഗ്യവകുപ്പിന്‍റെ വെബ്സൈറ്റ്:  https://www.mohfw.gov.in/

04:35 PM (IST) Mar 16

ഹോസ്റ്റൽ ഏറ്റെടുക്കും

കൊവിഡ് 19 സംശയിച്ച് നിരീക്ഷണത്തിലാക്കുന്നവരെ താമസിപ്പിക്കാൻ  കാലടി സർവകലാശാലയുടെ ഹോസ്റ്റൽ ഏറ്റടുക്കാൻ എറണാകുളം ജില്ല കളക്ടർ എസ് സുഹാസ് ഉത്തരവിട്ടു. ആലുവ തഹസിൽദാരെ ഇതിനായി ചുമതലപ്പെടുത്തി. ദുരന്ത നിവാരണ നിയമ പ്രകാരമാണ് ഹോസ്റ്റൽ ഏറ്റെടുക്കുന്നത്. ഇന്നു തന്നെ ഹോസ്റ്റൽ ഏറ്റെടുക്കാനാണ് നിർദേശം

04:32 PM (IST) Mar 16

കൊവിഡ് 19: വര്‍ക്കലയിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം: ഇറ്റാലിയൻ സ്വദേശിക്ക് കൊവിഡ് 19 സ്ഥിരീകരിച്ച ശേഷം വര്‍ക്കലയിൽ സ്ഥിതി ഗൗരവമെന്ന് തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ. ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവര്‍ത്തകരും ഇടപെട്ട് മുപ്പത് പേരുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഫലം നാളെ അറിയാം. 

Read more at: കൊവിഡ് 19: വര്‍ക്കലയിൽ സ്ഥിതി ഗുരുതരം, ഇറ്റാലിയൻ സ്വദേശിക്ക് 103 പേരുമായി സമ്പര്‍ക്കം

 

04:14 PM (IST) Mar 16

നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങിയവർക്കെതിരെ കേസ്

കോവിഡ്-വീട്ടിൽ നിരീക്ഷണത്തിലിരിക്കെ അങ്ങാടിയിലെത്തിയ 2 ഗൾഫ് മലയാളികൾക്കെതിരെ പേരാമ്പ്ര പോലിസ് കേസെടുത്തു. ഇവർ സൗദി, ഖത്തർ എന്ന വിടങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ എത്തിയവരാണ്

03:22 PM (IST) Mar 16

പിഎസ്‍‍സി പരീക്ഷകൾ മാറ്റി

ഏപ്രിൽ 14വരെ ഉള്ള മുഴുവൻ PSC പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

01:59 PM (IST) Mar 16

കേരള ഹൈക്കോടതിയിൽ നിയന്ത്രണം, അദാലത്തുകൾ നിർത്തിവയ്ക്കും

കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതിയിൽ നിയന്ത്രണം ഏർപ്പെടുത്തും. അദാലത്തുകൾ രണ്ടാഴ്ച നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. കോടതി മുറിയിൽ കേസുമായി ബന്ധമുള്ളവരെ  മാത്രം പ്രവേശിപ്പിയ്ക്കും. മാധ്യമ പ്രവർത്തകർക്ക് ഐഡി കാർഡുമായി കോടതിയിൽ എത്താം. എല്ലാ ഗേറ്റിലും തെർമൽ സ്കാനിംഗ് നിർബന്ധമാക്കി.

01:57 PM (IST) Mar 16

പ്രതിരോധ പ്രവർത്തനത്തിൽ രാജ്യം ഒറ്റക്കെട്ടെന്ന് പ്രധാനമന്ത്രി

രാജ്യം ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടുകയാണെന്ന് പ്രാധാന മന്ത്രി. രോഗലക്ഷണം ഉള്ളവർക്ക് മികച്ച പരിചരണം ഉറപ്പാക്കലാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി. 

01:25 PM (IST) Mar 16

മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊവിഡ് 19

മുംബൈ: മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊവിഡ് 19. സംസ്ഥാനത്ത് ആകെ 37 പേർക്ക് ഇതോടെ രോഗമുള്ളതായി സ്ഥിരീകരിച്ചു. രാജ്യത്ത് എറ്റവും കൂടുതൽ രോഗബാധിതർ മഹാരാഷ്ട്രിയിലാണ്. 
 

01:24 PM (IST) Mar 16

വീഴ്ചയില്ലെന്ന് ഡിജിപി

തിരുവനന്തപുരം: വിദേശത്ത് പോയി വന്ന ശേഷം നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനില്‍ പോയ ശേഷം മാര്‍ച്ച് ആറിന് തിരിച്ചെത്തിയെന്നും വിമാനത്താവളത്തില്‍ വെച്ചു തന്നെ തെര്‍മല്‍ സ്ക്കാനിങ്ങിനടക്കം വിധേയനായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി. വിമാനത്താവളത്തില്‍ പൂരിപ്പിച്ചു നല്‍കേണ്ട രണ്ട് ഫോറങ്ങളും പൂരിപ്പിച്ചുനൽകിയെന്നും
രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ കാണാത്തതിനാല്‍  വീട്ടിലേക്ക് പോകാന്‍ അനുവദിച്ചുവെന്നും ബെഹ്റ പറഞ്ഞു. തിരിച്ച് വന്ന കാലയളവിൽ ആരോഗ്യവകുപ്പിന്‍റെ പട്ടികയിൽ ബ്രിട്ടന്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നും ബെഹ്റ വിശദീകരിച്ചു. 

01:23 PM (IST) Mar 16

സ്വകാര്യ ബസുകൾക്ക് വാഹന നികുതി അടയ്ക്കാൻ സാവകാശം

സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് വാഹന നികുതി അടയ്ക്കാൻ ഒരു മാസത്തെ സാവകാശം അനുവദിക്കുമെന്ന് ഗതാഗത മന്ത്രി, ഇതിനായി ചട്ടം ഭേദഗതി ചെയ്യുമെന്നും, ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. കൊവിഡ് 19 രോഗ ബാധയെ തുടർന്നുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. 
 

01:23 PM (IST) Mar 16

കുട്ടിയും അച്ഛനും നേരിൽ കണ്ടിട്ടില്ല

കൊച്ചി: കൊച്ചിയിൽ മരിച്ച പിതാവുമായി നിരീക്ഷണത്തിലുള്ള കുട്ടി നേരിൽ കണ്ടിട്ടില്ലെന്ന് സ്ഥിരീകരണം. അച്ഛൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആയതിനെ തുടർന്നാണ് കുട്ടി നാട്ടിലെത്തിയത്. നാട്ടിൽ എത്തിയ ദിവസം മുതൽ കുട്ടി വീട്ടിൽ തന്നെ കഴിയുകയായിരുന്നു.
പിതാവ് ഏറെ നാളുകളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു

01:22 PM (IST) Mar 16

തടവുകാർക്ക് മെഡിക്കൽ പരിരക്ഷ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി

കൊവിഡ് 19 രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജയിലുകളിലെ തടവുകാർക്ക് മെഡിക്കൽ പരിരക്ഷ ഉറപ്പുവരുത്താൻ സുപ്രീംകോടതി നിർദ്ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് സെക്രട്ടിമാർക്ക് നോട്ടീസയച്ചു. ജയിൽ ‍ഡിജിപ്പിമാർക്കും സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിനും നോട്ടീസ് നൽകിയിട്ടുണ്ട്. 
 

12:49 PM (IST) Mar 16

കൊവിഡ് 19 നിലവിലെ സ്ഥിതി ഇങ്ങനെ

നിലവിൽ രാജ്യത്ത് 116 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.  (ഉച്ചയ്ക്ക് 12.00 മണി വരെ ലഭിച്ച കണക്കുകൾ അനുസരിച്ച്)

S. No.സംസ്ഥാനംരോഗബാധിതരായ ഇന്ത്യക്കാർരോഗബാധിതരായ വിദേശികൾരോഗം ഭേദമായവർമരണം
1Andhra Pradesh1000
2Delhi7021
3Haryana01400
4Karnataka6001
5Kerala22230
6Maharashtra33000
7Punjab1000
8Rajasthan2230
9Tamil Nadu1000
10Telengana3010
11Union Territory of Jammu and Kashmir2000
12Union Territory of Ladakh3000
13Uttar Pradesh12140
14Uttarakhand1000
15Odisha1000

 

12:34 PM (IST) Mar 16

തൃശൂരിൽ കൊവിഡ് സംശയിച്ച് ഡോക്ടറെ ഫ്ലാറ്റിൽ പൂട്ടിയിട്ടു

തൃശൂര്‍: കൊവിഡ് 19 സംശയിച്ച് ഡോക്ടര്‍ക്കെതിരെ അതിക്രമം. തൃശൂരിലാണ് സംഭവം. കൊവിഡ് സംശയിച്ച് തൃശൂരിൽ ഫ്ളാറ്റിനകത്ത് ഡോക്ടറെ പൂട്ടിയിട്ടെന്നാണ് പരാതി. ഡോക്ടറെ പൂട്ടിയിട്ട് മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വക്കുകയായിരുന്നു. 

Read more at: തൃശൂരിൽ കൊവിഡ് സംശയിച്ച് ഡോക്ടറെ ഫ്ലാറ്റിൽ പൂട്ടിയിട്ടു; അസോസിയേഷൻ ഭാരവാഹികൾ അറസ്റ്റിൽ ...

 

12:08 PM (IST) Mar 16

സൗദിയിൽ എല്ലാ ഷോപ്പിംഗ് മാളുകളും അടച്ചിടും

സൗദി അറേബ്യ: ജാഗ്രതയുടെ ഭാഗമായി സൗദിയിലെ മുഴുവൻ ഷോപ്പിംഗ് മാളുകളും ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി. ഹോട്ടലുകളും വിനോദ കേന്ദ്രങ്ങളും അടയ്ക്കണമെന്നാണ് നിർദ്ദേശം. 

11:54 AM (IST) Mar 16

തൃശ്ശൂരിൽ മെ‍ഡിക്കൽ കോളേജിലെ ലാബ് സജ്ജം

തൃശൂർ മെഡിക്കൽ കോളേജിലെ ലാബിൽ കൊവിഡ് 19 രോഗനിർണ്ണയ പരിശോധന തുടങ്ങി.

11:46 AM (IST) Mar 16

മധ്യപ്രദേശ് നിയമസഭാ സമ്മേളനം ചേരുന്നത് നീട്ടി

കൊവിഡ് 19 പടരുന്നത് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് നിയമസഭാ സമ്മേളനം ചേരുന്നത് ഈ മാസം 26 വരെ നീട്ടി വച്ചു. 

11:06 AM (IST) Mar 16

വിദേശത്ത് നിന്നും തിരുവനന്തപുരത്ത് എത്തിയവർ ശ്രദ്ധിക്കുക

കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ വിദേശത്ത് നിന്നും തിരുവനന്തപുരം ജില്ലയിൽ എത്തിയവർ 1077, 1056 എന്നീ ടോൾഫ്രീ നമ്പറുകളിൽ നിർബന്ധമായും വിളിക്കുകയും യാത്രാവിവരങ്ങൾ അറിയിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. കൂടാതെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോടും വിവരങ്ങൾ അറിയിച്ചിരിക്കണം. ഈ നിർദേശം കൃത്യമായും പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

Read more at: വിദേശത്ത് നിന്നും തിരുവനന്തപുരത്ത് എത്തിയവർ 1077, 1056 നമ്പറുകളിൽ അടിയന്തിരമായി വിളിക്കുക ...

 

11:04 AM (IST) Mar 16

കൊവിഡിൽ വലഞ്ഞ് കെഎസ്ആർടിസിയും

കൊവിഡ് 19 രോഗ ഭീതിക്കിടെ കെഎസ്ആർടിസി വരുമാനത്തിൽ വൻ കുറവ്. പ്രതിദിനം ശരാശരി ഒന്നരക്കോടിയോളം രൂപയുടെ കുറവുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി. യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം ഒരു ലക്ഷത്തോളം പേരുടെ കുറവുണ്ടെന്നും കോർപറേഷൻ കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

10:50 AM (IST) Mar 16

മരണം കൊവിഡ് മൂലം അല്ല

പത്തനംതിട്ട: നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ അച്ഛൻ്റെ മരണം കോവിഡ് 19 മൂലമല്ലെന്ന് പ്രാഥമിക നിഗമനം. മരണ കാരണം പരിശോധിക്കുമെന്ന് ഡിഎംഒ

10:49 AM (IST) Mar 16

വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് കോവിഡ് 19 എന്ന് സംശയം

തിരുവനന്തപുരം: കൊല്ലത്ത് വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് കൊവിഡ് 19 രോഗബാധ ഉണ്ടെന്ന് സംശയം. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. ഇന്നലെ പുനലൂരിന് സമീപമാണ് അപകടമുണ്ടായത്. 

Read more at:  വാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് കൊവിഡ് 19 രോഗബാധ ഉണ്ടെന്ന് സംശയം ...

 

10:22 AM (IST) Mar 16

ശ്രീചിത്രയിലെ ശസ്ത്രകിയകൾ മാറ്റി

ശ്രീചിത്ര മെഡിക്കൽ സെൻ്ററിലെ 30 ഡോക്ടർമാർ വീട്ടിൽ നിരീക്ഷണത്തിൽ. അടിയന്തമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവച്ചു.

Read more at: തിരുവനന്തപുരം ശ്രീചിത്രയിൽ അതീവ ജാഗ്രത; കൂടുതൽ ഡോക്ടര്‍മാര്‍ കൊവിഡ് നിരീക്ഷണത്തിൽ ...

10:20 AM (IST) Mar 16

115 കൊവിഡ് ബാധിതർ

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 115 ആയി ഉയർന്നു

09:57 AM (IST) Mar 16

ഓഹരിവിപണിയിൽ ഇടിവ്

കൊവിഡ് 19 രോഗം വ്യാപിക്കുന്നതിനിടെ ഓഹരിവിപണിയിൽ വീണ്ടും ഇടിവ്. സെൻസെക്സ് 1763 പോയിൻ്റ് നഷ്ട്ത്തിൽ 32391ൽ വ്യാപാരം നടക്കുന്നു. നിഫ്റ്റി 485 പോയിന്‍റ് നഷ്ടത്തിൽ 9475ൽ വ്യാപാരം തുടരുന്നു. 

09:53 AM (IST) Mar 16

രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ്

ഒഡീഷ: രാജ്യത്തു ഒരാൾക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഒഡീഷ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയതായിരുന്നു ഇയാൾ. ഭുവനേശ്വരറിലെ ആശുപത്രിയിലാണ് രോഗിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

09:52 AM (IST) Mar 16

കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിയുടെ അച്ഛൻ മരിച്ചു

കൊച്ചി: ചൈനയിൽ നിന്ന് എത്തി 10 ദിവസമായി വീട്ടിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന കുട്ടിയുടെ അച്ഛൻ ആണ് മരിച്ചത്. ഇവർ തമ്മിൽ സമ്പർക്കം ഉണ്ടായിരുന്നില്ല എന്നാണ് പ്രാഥമിക വിലയിരുത്തൽ. മരണം നടന്നത് എറണാകുളത്ത് വച്ച്. ശവസംസ്കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ പ്രോട്ടോകോൾ പ്രകാരം നടത്താനാണ് ആലോചന

09:35 AM (IST) Mar 16

ശ്രീചിത്രയിൽ അതീവ ജാ​ഗ്രത

തിരുവനന്തപുരം: കൊവിഡ് മുൻകരുതലിന്‍റെ ഭാഗമായി കനത്ത ജാഗ്രതയിൽ ശ്രീചിത്ര ആശുപത്രി. വിദേശത്ത് പഠനം കഴിഞ്ഞെത്തിയ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ജാഗ്രത പുലര്‍ത്താൻ ആരോഗ്യ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൂടുതൽ ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Read more at: തിരുവനന്തപുരം ശ്രീചിത്രയിൽ അതീവ ജാഗ്രത; കൂടുതൽ ഡോക്ടര്‍മാര്‍ കൊവിഡ് നിരീക്ഷണത്തിൽ ...

 


More Trending News