
ദില്ലി: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യമെങ്ങും ജാഗ്രത നിലനിൽക്കെ രാജ്യ സഭാ തെരഞ്ഞെടുപ്പുകൾ മാറ്റാൻ തീരുമാനം. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രായോഗികമല്ലെന്ന് കണ്ടത്തിയാണ് മാറ്റി വക്കുന്നത്, 2020 ഏപ്രിലിൽ കാലാവധി അവസാനിക്കുന്ന 55 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. മാര്‍ച്ച് 26 ന് നടക്കുമെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നത്.
17 സംസ്ഥാനങ്ങളിൽ നിന്നായി 55 സീറ്റാണ് ഒഴിവു വരുന്നത്. രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലെന്നിരിക്കെ ബിജെപിക്ക് വളരെ നിര്‍ണ്ണായകമാണ് തെരഞ്ഞെടുപ്പെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷം വ്യക്തമായ സ്വാധാനം രാജ്യസഭയിലുണ്ടാക്കാമെന്നും ബിജെപി കണക്കു കൂട്ടുന്നുണ്ട്.
മഹാരാഷ്ട്ര 7, ഒഡീഷ 4, തമിഴ്നാട് 6, പശ്ചിമബംഗാൾ 5 എന്നീ സീറ്റുകളിൽ ഏപ്രിൽ രണ്ടിനും ആന്ധ്രപ്രദേശ് 4, തെലങ്കാന 2, അസം 3, ബിഹാര്‍ 5, ഛത്തീസ്ഗഡ് 2, ഗുജറാത്ത് 4, ഹരിയാന 2, ഹിമാചൽപ്രദേശ് 1, ഝാര്‍ഖണ്ഡ് 2, മധ്യപ്രദേശ് 3,മണിപ്പൂര്‍ 1, രാജസ്ഥാൻ 3 എന്നിവടങ്ങളിൽ ഏപ്രിൽ ഒമ്പതിനും മേഘാലയയിലെ ഒരു സീറ്റിൽ ഏപ്രിൽ 22 നും ആണ് കാലാവധി അവസാനിക്കുന്നത്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam