കൊവിഡ് ഭേദമായി വീട്ടിലെത്തിയ 50കാരന് സ്വീകരണവും പാര്‍ട്ടിയും; 15 പേര്‍ക്കെതിരെ കേസ്

Published : Apr 21, 2020, 09:04 AM IST
കൊവിഡ് ഭേദമായി വീട്ടിലെത്തിയ 50കാരന് സ്വീകരണവും പാര്‍ട്ടിയും; 15 പേര്‍ക്കെതിരെ കേസ്

Synopsis

ആശുപത്രിയില്‍ നിന്നും ഡിസ്ചര്‍ജ് ചെയ്ത് ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഇയാളെ സ്വീകരിക്കാനായി നിരവധി പേര്‍ ഒത്തുകൂടുകയായിരുന്നു. 

നാഗപട്ടണം: കൊവിഡ് 19 രോഗം ഭേദമായ 50കാരന് സ്വീകരണവും പാര്‍ട്ടിയും ഒരുക്കിയതിന് 14 പേര്‍ക്കെതിരെ കേസ്. രോഗം ഭേദമായ ആള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ സിര്‍കാഴിയിലാണ് സംഭവം.
 
ദില്ലിയില്‍ നിന്നെത്തിയതിന് ശേഷമാണ് സിര്‍കാഴി സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇയാള്‍ തിരുവാരൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രോഗം പൂര്‍ണമായി ഭേദമായതിനെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രി വിട്ടു. ആംബുലന്‍സില്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ ഇയാളെ സ്വീകരിക്കാനായി നിരവധി പേര്‍ ഒത്തുകൂടുകയായിരുന്നു. 

സുഹൃത്തുക്കളും പ്രദേശത്തുള്ളവരുമാണ് ഒത്തുകൂടിയത്. ആഘോഷിക്കാനായി പാര്‍ട്ടിയും ഒരുക്കി. സ്വീകരണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അധികൃതര്‍ വിവരം അറിഞ്ഞു. തുടര്‍ന്ന് ലോക്ക്ഡൗണ്‍ ലംഘിച്ചതിന് 15 പേര്‍ക്കെതിരെ കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അധ്യാപികയെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയത് മൂന്ന് തവണ, പരാജയപ്പെട്ടിട്ടും ക്രൂരത തുടർന്ന് ഭർത്താവ്; വാഹനമിടിപ്പിച്ച് കൊന്നു
ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി, ചന്ദ്രബോസിൻ്റെ ഭാര്യയുടെ അപേക്ഷയിൽ നോട്ടീസ്