കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; വസുന്ധര രാജെക്കും മകനും ആശ്വാസം

Web Desk   | Asianet News
Published : Mar 21, 2020, 05:47 PM IST
കൊവിഡ് പരിശോധനാഫലം നെഗറ്റീവ്; വസുന്ധര രാജെക്കും മകനും ആശ്വാസം

Synopsis

കൊവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം ഇരുവരും ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന ആശങ്ക ഉയർന്നത്.

ദില്ലി: മുതിർന്ന ബിജെപി നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധ്യക്കും മകനും എംപിയുമായ ദുഷ്യന്ത് സിംഗിന് കൊവിഡ് 19 ഇല്ലെന്ന് പരിശോധനാ ഫലം. കൊവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം ഇരുവരും ഒരു പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്നാണ് ഇവർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്ന ആശങ്ക ഉയർന്നത്.

ഇന്നലെയാണ് കനിക കപൂറിന് കൊവിഡ് സ്ഥിരീകരിച്ചത്. ലണ്ടനിൽ നിന്ന് തിരികെയെത്തിയ കനിക യാത്രാവിവരം മറച്ചുവെക്കുകയും വിമാനത്താവളത്തിൽ പരിശോധനയ്ക്ക് തയ്യാറാവാതിരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലഖ്‌നൗവിൽ ഇവർ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടിയും നടത്തി.

കനികയുടെ രോഗവിവരം ഇന്നലെ അറിഞ്ഞതോടെ പാർട്ടിയിൽ പങ്കെടുത്തവരെല്ലാം ആശങ്കയിലായിരുന്നു. തുടർന്നാണ്, മുൻകരുതലെന്ന നിലയിൽ താനും മകനും സ്വയം കൊവിഡ് നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിച്ചതായി വസുന്ധര രാജെ ട്വീറ്റ് ചെയ്തത്. 

കനിക കപൂർ ഇ്‌പ്പോൾ ലഖ്‌നൗവിലെ കിങ്ങ് ജോർജ്‌സ് മെഡിക്കൽ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ ചികിത്സയിലാണ്. അശ്രദ്ധയോടെ പെരുമാറി പൊതുജനാരോഗ്യത്തിന് ഭീഷണി സൃഷ്ടിച്ചതിന് കനികയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

Read Also: കൊവിഡ് 19 : ബോളിവുഡ് ഗായിക കനിക കപൂറിനെതിരെ കേസ്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിചിത്രമായ പ്രതികാരം! വനിതാ ഡോക്ടർക്ക് എച്ച്ഐവി രക്തം കുത്തിവെച്ച് നഴ്സ്, തീര്‍ത്തത് മുൻ കാമുകന്റെ ഭാര്യയോട് ക്രൂരമായ പക
ബ്രഹ്മോസ് മുതല്‍ സൂര്യാസ്‌ത്ര വരെ സുസജ്ജം; ഇന്ത്യന്‍ സൈനിക കരുത്ത് കാട്ടി റിപ്പബ്ലിക് ദിന പരേഡ്